തിരുവനന്തപുരം:സന്തോഷ് ശിവൻ ആദ്യമായി ഛായാഗ്രഹണവും വിജകൃഷ്ണൻ ആദ്യമായി സംവിധാനവും നിർവഹിച്ച 'നിധിയുടെ കഥ' എന്ന ചലച്ചിത്രത്തിന്റെ മുപ്പതാം വാർഷിക ചടങ്ങിൽ നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള˜ 'ദലമർമ്മരങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനവും നടന്നു. പ്രൊഫ. അലിയാർ ഉഷ എസ്. നായർക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. പ്രഭാത്ബുക്ക് ഹൗസ് തിരക്കഥ പ്രസിദ്ധികരിച്ചിരിക്കുന്നു. എഴുമറ്റൂർ രാജ രാജ വർമ, വിജകൃഷ്ണൻ, എം.എഫ്. തോമസ്, വി.കെ. ജോസഫ്, അനിൽദേവ്, വിനു എബ്രഹാം, സുലോചന രാംമോഹൻ കെ.എൻ. ശ്രീകൃഷ്ണദാസ്, മുഹമ്മദ് സലിം, എ. ചന്ദ്രശേഖർ, രമേഷ് ഗോപാൻ തുടങ്ങിയർ പങ്കെടുത്തു. വഴുതയ്ക്കാട് ലെനിനിൻ ബാലവാടിയിൽ 'ഫിലിം കൾച്ചറിന്റെ' നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.