BOOKS21/03/2017

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ചരിത്രരേഖകളിലൂടെ പ്രകാശനം ചെയ്തു

ayyo news service
ശ്രീമൂലം തിരുനാൾ രാമവർമ പുസ്തകം പ്രകാശനം ചെയ്യുന്നു. ജെ ലളിതാംബിക (ഇടത്), ഉമാ മഹേശ്വരി (വലത്)
തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ചരിത്രരേഖകളിലൂടെ പുസ്തകം പ്രകാശനം ചെയ്തു.  ഉമാ മഹേശ്വരി രചിച്ച പുസ്തകം രാജസ്ഥാനിയൻ ശ്രീമൂലം തിരുനാൾ രാമവർമ ജെ ലളിതാംബിക ഐഎഎസിനു നൽകി പ്രകാശനം നിർവഹിച്ചു. ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ലിറ്റററി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ് പ്രസാധകർ.  30 ലക്ഷം മതിലകം രേഖകൾ ആധാരമാക്കി ഉമാ മഹേശ്വരി രചിച്ച പുസ്തകം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ഉമാ മഹേശ്വരിയുടെ ആറാമത് പുസ്തകവും ട്രസ്റ്റിന്റെ രണ്ടാമത് പുസ്തക പ്രകാശന ചടങ്ങാണ് കോട്ടയ്ക്കകം ലെവി ഹാളിൽ നടന്നത്. ആർപി രാജ അധ്യക്ഷം വഹിച്ചു മധുസൂദനകൃഷ്ണ അയ്യർ, അഡ്വ.അയ്യപ്പൻ പിള്ള, പ്രസാദ്, പ്രതാപ് കിഴക്കേമഠം എന്നിവർ ആശംസാ പ്രസംഗം നടത്തി.
Views: 2133
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024