'ദിനാചരണ കവിതകള്‍' പ്രേംകുമാര്‍ പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം: കൂത്താട്ടുകുളം കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവും ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്‌കൂള്‍ അധ്യാപകനുമായ ഹരീഷ് ആര്‍.നമ്പൂതിരിപ്പാട് രചിച്ച പുസ്തകം 'ദിനാചരണ കവിതകള്‍' ലോക പുസ്തക ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചലച്ചിത്ര താരവും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. റസല്‍ സബര്‍മതി, റോബര്‍ട്ട് സാം, കോട്ടയം റഷീദ്, കെ. കെ. പല്ലശ്ശന, കണിയാപുരം നാസറുദ്ദീന്‍, സ്വാമി ജനപ്രിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലോക്ഡൗണ്‍ കാലഘട്ടം മുതല്‍ ദിനാചരണങ്ങളുടെ ഭാഗമായി എഴുതിയ കവിതകള്‍ വിവിധ ഗായകര്‍ ചൊല്ലി വാട്‌സാപ്പ് വഴി അയച്ചവയാണ്. ജൂണ്‍ ഒന്ന് പ്രവേശനോത്സവം മുതല്‍ മെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ കവിതകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിദ്യാലയങ്ങളിലെ ദിനാചരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനുള്ളതാണ് പുസ്തകദിന കവിത ഉള്‍പ്പെടെയുള്ള
കവിതകള്‍. ഹരീഷിന്റെ നാല്പത്തിയാറമത്തെ പുസ്തകമാണിത്.
തത്തമ്മ ഉള്‍പ്പെടെയുള്ള കുട്ടികളുടെ മാസികകളില്‍ സ്ഥിരമായി എഴുതുന്ന ഹരീഷിന്റെ രണ്ട് കഥാസമാഹാരങ്ങള്‍ ദേശാഭിമാനി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.