തിരുവനന്തപുരം:കുട്ടികൾ കുട്ടിക്കൈകൊണ്ട് എതുവിധേന കീറാൻ ശ്രമിച്ചാലും കീറുമെന്ന പേടിവേണ്ട. അഥവാ അവർ അഴുക്കാക്കിയാൽ തന്നെ നനച്ചുണക്കി കാലാങ്ങളോളം ഉപയോഗിക്കാം. ഇംഗ്ലീഷ്കാര് 1967 ൽ കുട്ടികൾക്ക് വേണ്ടി നിര്മിച്ച മനോഹരമായ വര്ണ ചിത്രങ്ങുളുള്ള തുണി പുസ്തകത്തിന്റെ കാര്യമാണിത്.
തുണി പുസ്തകങ്ങൾകുട്ടികൾക്ക് കൊടുക്കുന്ന പുസ്തകം എതുതരത്തിലാകണമെന്നു അന്ന് ചിന്തിച്ച് പ്രവര്ത്തിച്ച സായിപ്പന്മാരുടെ തല അപാരം. വലുതും ചെറുതുമായ നിരവധി തുണി പുസ്തകങ്ങളുടെ കമനീയ കാഴ്ചയാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ നടന്നുവരുന്ന 'എ സീരീസ് ഓഫ് സ്ട്രേ പേപ്പേഴ്സ്' എന്ന അപൂർവ ഗ്രന്ഥശേഖര പ്രദര്ശനത്തിലുള്ളത് .
1569 ൽ പ്രസിദ്ധീകരിച്ച പുസ്തകം മുതൽ ലൈബ്രറിയിലെ എറ്റവും ചെറിയ പുസ്തകം, ലൈബ്രറി ഉപകരണങ്ങൾ,വിശ്വസാഹിത്യകാരന്മാരുടെ മുഖചിത്രങ്ങൾ, പുസ്തകങ്ങളുടെ കംപ്യുട്ടർവായന ,വീഡിയോ കാഴ്ച എന്നിവയുല്പ്പെടുന്ന അപൂർവ ഗ്രന്ഥശേഖരപ്രദര്ശനം ഇനി രണ്ടു നാൾ മാത്രമാണ് കാണാൻ കഴിയുക. നവംബര് 18 നു തുടങ്ങിയ പ്രദര്ശനം 30 നു അവസാനിക്കും. ഞായറാഴ്ച ഉച്ചവരെ കാണാൻ കഴിയും
എറ്റവും ചെറിയ പുസ്തകം