BUSINESS10/11/2017

യുവസംരംഭകന്റെ 'കാല്‍മുട്ടിന്' ചെലവ് 1000 മാത്രം

ayyo news service
സ്‌കില്‍ ഇന്നൊവേഷന്‍ അവാര്‍ഡ് മന്ത്രിയിൽ നിന്ന്  പി.വി.രാഹുല്‍ ഏറ്റുവാങ്ങുന്നു 
ദേശീയ സംരംഭകത്വ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടാലിലെ ഉദ്ഘാടന വേദിക്കു സമീപമായി ഒരുക്കിയ സംരംഭകത്വ പ്രദര്‍ശനത്തില്‍ നവീന ആശയങ്ങളുമായി യുവസംരംഭകര്‍ അണിനിരന്നു. കൃത്രിമ കാലിന് വേണ്ടിവരുന്ന  കാല്‍മുട്ടിന്റെയും സന്ധികളുടെയും സാങ്കേതികത കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന വിദ്യയാണ് ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈല്‍ പ്രോഡക്ട് ഡിസൈനിന്റെ സംരംഭം. സ്‌കില്‍ ഇന്നൊവേഷന്‍ അവാര്‍ഡ് ജേതാവായ പി.വി.രാഹുല്‍ ആണ് ഈ ആശയത്തിനു പിില്‍. ഒരു ക്ലാസ്‌റൂം പ്രോജക്ടിന്റെ ഭാഗമായി രൂപംകൊണ്ട ആശയമാണിതെന്ന്  രാഹുല്‍ പറയുന്നു . പിവിസി, ഗാല്‍വനൈസ്ഡ് അയൺ, പൈപ്പുകള്‍, നൈലോൺ റോഡ് എന്നിവകൊണ്ടാണ് ക്രിതൃമ കാല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യമാതൃകയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. കൃത്രിമ കാല്‍മുട്ട് നിര്‍മാണത്തിലെ സങ്കീര്‍ണത കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം ആയിരം രൂപയാണ് ഇതിന്റെ ആകെ ചെലവ്. കൃത്രിമ കാല്‍മുട്ടിലെ ലോക്ക് സംവിധാനം നടക്കുന്നതിനിടെ വീഴാതെ സഹായിക്കുന്നു  എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുപയോഗിച്ച് ചരിഞ്ഞ പ്രതലങ്ങളിലും സഞ്ചരിക്കാനാവും.
                       
കൃത്രിമ കാല്‍മുട്ട്  സ്മാര്‍ട്ട്  ആക്‌സിഡന്റ് പ്രികോഗ്‌നിഷന്‍ സിസ്റ്റവുമായിഎസ്.ശരത്തും മിഥുന്‍ രാജും 
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള മുറിയിപ്പ് സംവിധാനമാണ് കളമശ്ശേരി എസ്‌സിഎംഎസ്സിലെ ബിടെക് മൂാം വര്‍ഷ വിദ്യാര്‍ഥികളായ എസ്.ശരത്തും മിഥുന്‍ രാജും പ്രദര്‍ശിപ്പിച്ചത്. അപകടം മുന്‍കൂട്ടി അറിയുന്ന  സ്മാര്‍ട്ട്  ആക്‌സിഡന്റ് പ്രികോഗ്‌നിഷന്‍ സിസ്റ്റത്തില്‍ വേഗത നിയന്ത്രണവും ബംപര്‍ സുരക്ഷയും ഉറപ്പാക്കുന്നു. ഈ ഉപകരണം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കും. വാഹനം ചലിക്കുമ്പോള്‍ മറ്റ് വാഹനവുമായി തൊട്ടു വരാറാകുമ്പോള്‍ യന്ത്രം സ്വമേധയാ വേഗത കുറയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ക്രമാതീത വേഗത്തിലാണെങ്കില്‍ വാഹനത്തിന്റെ മുന്‍വശത്തു ഘടിപ്പിച്ചിട്ടുള്ള കുഷന്‍ സംവിധാനം ഇടിയുടെ ആഘാതം കുറയ്ക്കുകയും വാഹനം കേടുപാടുകൂടാതെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ഈ ആശയത്തിന് ചുക്കാന്‍ പിടിക്കുന്ന ശരത്തും മിഥുനും പറയുന്നു. എല്ലാറ്റിനുമുപരി സ്മാര്‍ട്ട്ഫോൺ ആപ്പുമായി ഇതിനെ നേരിട്ട്  ബന്ധിപ്പിക്കുന്നതിലൂടെ ശബ്ദ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നല്‍കുകയും സംഭവത്തിന്റെ വീഡിയോ റെക്കോഡ് ചെയ്യുകയും നേരത്തെ നല്‍കിയിട്ടുള്ള മൊബൈലിലേക്ക് എസ്എംഎസ് അയയ്ക്കുകയും ചെയ്യും.
ബഹുനില മന്ദിരങ്ങളിലൂടെ അപകട സമയത്ത് എളുപ്പം രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഡൈനമിറ്റ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ചത്. കെട്ടിടത്തിന്റെ ഓരോ നിലയില്‍ നിന്നും വെവ്വേറെ ഇതിലൂടെ എളുപ്പം രക്ഷപെടാനാകുമെതാണ് ഇതിന്റെ പ്രത്യേകത. യു ആകൃതിയിലുള്ളതും തീപിടിക്കാത്തതുമായ ഒരു പ്രത്യേക ക്രമീകരണത്തില്‍ നിരങ്ങിപ്പോകാവുന്ന  രീതിയിലാണ് ഇതിന്റെ സജ്ജീകരണം. ഇതിന്റെ വേഗതയും നിയന്ത്രിക്കാനാവും. സ്റ്റീലോ കോൺക്രീറ്റോ തൂണുകളില്‍ സ്ഥാപിക്കാവുന്ന  ഇതില്‍ നിരങ്ങുന്ന സമയത്ത് ചൂടുതട്ടാതിരിക്കാന്‍ വെള്ളം സ്‌പ്രേ ചെയ്യുന്ന സംവിധാനവുമുണ്ട്. ഈ കണ്ടുപിടിത്തത്തിന് ഇന്ത്യന്‍ പേറ്റന്റും ലഭിച്ചിട്ടുണ്ടെന്ന്  ഇതിന്റെ ഉപജ്ഞാതാവായ, കായംകുളം സ്വദേശിയായ  എം.സി.ഡേവിഡ് പറയുന്നു. ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു സംരംഭമാണ് കൊതുകിനെ കൂട്ടത്തോടെ നശിപ്പിക്കുന്ന  ഇ-മൊസ്‌കിറ്റോ ഫര്‍ണസ്. സോളാര്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  ഇതിലൂടെ എൺപതു ശതമാനം കൊതുകിനെയും നശിപ്പിക്കാനാകുമെ് ഡേവിഡ് അവകാശപ്പെടുു. കട്ടിലില്‍ ഉപയോഗിക്കാവുന്ന, വായുസമ്മര്‍ദത്താല്‍ ഉയരുന്ന  കൊതുകുവലയും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പ്ലാവില്‍ നിന്നും ചക്ക കേടുകൂടാതെ പറിച്ച് താഴെ എത്തിക്കുന്ന സംവിധാനമാണ് അനീഷ് ബി.സോമന്‍, അര്‍ജുന്‍ ജി. നായര്‍, ആര്‍.അശ്വിന്‍, ജി.ഹരിഷ്, ആനന്ദ് രാജീവ്, ആല്‍വിന്‍ ജോസഫ് എിവരടങ്ങിയ ടീം പ്രദര്‍ശിപ്പിച്ചത്.

Views: 1908
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024