ന്യൂഡല്‍ഹി: സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയില്‍ സ്വയംസംരംഭകത്വം പ്രേല്‍സാഹിപ്പിക്കുന്നതിന്റെ ഭാ ഗമായി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ബുക്ക് ചെയ്യുന്ന ഒല ഇ-റിക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു.
5,100 ഇ- റിക്ഷകളാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയും ഭാരതീയ മൈക്രോ ക്രെഡിറ്റും സംയുക്തമായി ഗുഡ് ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളി ല്‍ ഇറക്കിയിരിക്കുന്നത്. വരും മാസങ്ങളില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ഇ- റിക്ഷ പദ്ധതി വഴി, രാജ്യ ത്തെ യാത്രാസംവിധാനം ശക്തിപ്പെടുത്താനാണ് ഒല ലക്ഷ്യമിടുന്നത്. നഗരങ്ങളില്‍ ജീവിക്കുന്ന 60 ശതമാനം ആളുകളുടെയും യാത്രക്ലേശം ചുരുങ്ങിയ ചെലവില്‍ പരിഹരിക്കുകയാണ് ഇ-റിക്ഷയുടെ ദൗത്യം. ഇ-റിക്ഷ നിലവിലെ സൈക്കിള്‍ റിക്ഷ നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പമാണ്.
കൂടാതെ അവരുടെ സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ബിസിനസ് മെച്ചപ്പെടുത്താനും
സാധിക്കും.