കൊച്ചി: സ്മാര്‍ട്‌സിറ്റിയുടെ ആദ്യ ഐടി ടവറിലെ സ്ഥലം പാട്ടത്തിനെടുത്ത 22 കമ്പനികളുടെ പട്ടിക പുറത്തുവിട്ടു. ഉദ്ഘാടന ചടങ്ങില്‍ 27 കമ്പനികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നാണു സ്മാര്‍ട്‌സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നതെങ്കിലും പ്രത്യേക പ്രഖ്യാപനം ഉണ്ടായില്ല. പിന്നീട് മാധ്യമങ്ങള്‍ക്കു 22 കമ്പനികളുടെ പട്ടിക നല്‍കുകയായിരുന്നു. ആദ്യ ടവറിലെ ആറര ലക്ഷം ചതുരശ്ര അടിയില്‍ 75 ശതമാനവും പാട്ടത്തിനു പോയതായിട്ടാണ് സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ അറിയിച്ചിരുന്നത്. സ്ഥാപനങ്ങളുടെ പേരുകള്‍ ചുവടെ:
1. ലിറ്റില്‍ ജെംസ്. 2. ഫ്രഷ് ഫാസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സബ് വേ), 3. ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, 4. ആസ്റ്റര്‍ മെഡ്‌സിറ്റി 5. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, 6. ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, 7. ഡൈനാമിക് നെക്സ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, 8. വിട്രിയോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 9. സിഗ്നെറ്റ് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, 10. എക്‌സാ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, 11. ലോജിടിക്‌സ് ടെക്‌നോ ലാബ്‌സ് എല്‍എല്‍പി, 12. സായ് ബിപിഒ സര്‍വീസസ് ലിമിറ്റഡ്, 13. മുസ്തഫ ആന്‍ഡ് അല്‍മാന, 14. സെവന്‍ നോഡ്‌സ് ടെക്‌നോളജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 15. ടികെഎം ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, 16. എന്‍ഡയമെന്‍ഷന്‍സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 17. മാരിയപ്പാസ് മറൈന്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 18. ഡിആര്‍ഡി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, 19. ഐബിഎസ് സോഫ്റ്റ്‌വെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, 20. പാത്ത് സൊലൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, 21. അഗ്രി ജീനോംലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 22. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്.