കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൈക്രോ സ്മാള്‍, മീഡിയം സ്ഥാപനങ്ങള്‍ക്ക് ഇംപാക്ട് ഫണ്ട് ലഭ്യമാക്കണമെ് 'ജീമാക്ക്' സംഘടിപ്പിച്ച ആഗോള വെബിനാറില്‍ നിര്‍ദ്ദേശമുയര്‍ന്നു. ഇതിന് സര്‍ക്കാര്‍ ഒരു കര്‍മ്മസമിതി രൂപീകരിക്കണം. സാമൂഹ്യക്ഷേമം കണക്കിലെടുത്ത് നാമമാത്രമായ പലിശയിലും അല്ലാതെയും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ നിക്ഷേപം നടത്തുന്ന രീതി വിദേശരാജ്യങ്ങളില്‍ ലഭ്യമാണെ് ആഗോള വ്യവസായ പ്രമുഖന്‍ ആന്റണി പ്രിന്‍സ് അഭിപ്രായപ്പെട്ടു.
വെബിനാര്‍ കേരളാസ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസ്സോസിയേഷന്‍ മുന്‍പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ചാമ്പ്യന്‍, സെഡ് ഉള്‍പ്പെടെയുള്ള പദ്ധതി ആനുകൂല്യങ്ങള്‍ കേരളത്തിലെ വ്യവസായികള്‍ക്ക് ലഭിക്കുിന്നില്ലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയത് ലഭ്യമാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത കാണിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ ബാങ്കുകള്‍ സഹകരിക്കാത്തതും കോവിഡ് കാലത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഡോ.എം.പി.സുകുമാരന്‍ നായര്‍ മോഡറേറ്ററായിരുുന്നു. കോവിഡ് കാലത്ത് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ.എസ്.രത്‌നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഒഡീഷാ, മഹാരാഷ്ട്രാ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും 4 വിദേശരാജ്യങ്ങളില്‍ നിന്നുമായി 60 ല്‍ പരം വ്യവസായികള്‍ പങ്കെടുത്തു.
വെബിനാറില്‍ ജപ്പാനിലെ വ്യാവസായിക വിപ്ലവത്തിനും അന്താരാഷ്ട്രാ തലത്തില്‍ ഗുണമേന്മയുള്ള ഉല്പങ്ങള്‍ നിര്‍മ്മിക്കുതിനും സഹായകമായ ജാപ്പനീസ് 'ഫൈവ് എസ്' മാനേജ്‌മെന്റ് രീതി കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ ആഗോളതലത്തിലേയ്ക്കുയര്‍ത്താനും കാര്യക്ഷമമാക്കാനും കഴിയുമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. തമിഴ്‌നാട്ടിലെ വ്യവസായ സ്ഥാപനങ്ങളില്‍ വിജയകരമായി നടത്തിവരുന്നഫൈവ് എസ്' മാതൃക ഡോ.ആര്‍.ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ഇത് കേരളത്തില്‍ നടപ്പിലാക്കുത് ഉല്പാദന ചിലവു കുറയ്ക്കുന്നതിനും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് വ്യവസായികള്‍ അഭിപ്രായപ്പെട്ടു. പ്രൊഫ.വി.കെ.ദാമോദരന്‍, പ്രൊഫ.പി.ഒ.ജെ.ലബ്ബ, ഡോ.എസ്.ശശികുമാരന്‍ തുടങ്ങിയവര്‍ 'ഫൈവ് എസ്' (5ട) നടപ്പിലാക്കുത് കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.