BUSINESS20/02/2016

സഹകരണബാങ്കുകള്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കണം: മുഖ്യമന്ത്രി

ayyo news service
തിരുവനന്തപുരം:വായ്പകള്‍ കൃത്യമായി അടച്ചുതീര്‍ക്കുന്ന കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കാന്‍ സഹകരണബാങ്കുകള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് ജഗതിയില്‍ പതിനാല് നിലകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ജവഹര്‍ സഹകരണ ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകാരികളുടെ ആശ്രിതര്‍ക്കായി സഹകരണ ബാങ്ക് നടപ്പാക്കിയ റിസ്‌ക്ക് ഫണ്ട് ദേശസാല്‍കൃത ബാങ്കുകളും മാതൃകയാക്കണം. ഫണ്ടില്‍ നിന്നും 23,000 പേര്‍ക്ക് 157കോടി ഇതിനകം വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കൊ കുടുംബാംഗങ്ങള്‍ക്കൊ അപകടം സംഭവിച്ചാല്‍ വായ്പ എഴുതിതള്ളാന്‍ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഹകരണമേഖല ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരണമെന്നും അദ്ദേഹം പറഞ്ഞു. റിസ്‌ക്ക് ഫണ്ട് രണ്ട് ലക്ഷമാക്കി ഉയര്‍ത്താന്‍ സഹകരണമന്ത്രി മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളില്‍ ബഹുനിലകെട്ടിടം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന് മുഖ്യമന്ത്രി സ്വര്‍ണനാണയം നല്‍കി. സഹകരണ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍, കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്‍, സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. പ്ലാനിംഗ് ബോര്‍ഡ്‌മെമ്പര്‍ സി.പി ജോണ്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക എന്നിവര്‍ സംസാരിച്ചു.
 


Views: 1807
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024