തിരുവനന്തപുരം:കെല്‍ട്രോണ്‍ അരൂര്‍ യൂണിറ്റിന് ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള നാവികഗവേഷണ കേന്ദ്രമായ എന്‍.പി.ഒ.എല്‍-ല്‍ നിന്നും ടോവ്ഡ് റിസീവര്‍ അരെകള്‍ (രണ്ട് എണ്ണം) നിര്‍മ്മിച്ചു നല്‍കുന്നതിന് 4.5 കോടി രൂപയുടെയും കെല്‍ട്രോണ്‍ കരകുളം യൂണിറ്റിന് ബംഗളൂരുവിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നും അണ്ടര്‍ വാട്ടര്‍ അക്കോസ്റ്റിക് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (13 എണ്ണം) നിര്‍മ്മിച്ചു നല്‍കുന്നതിന് 2.85 കോടി രൂപയുടെയും ഓര്‍ഡറുകള്‍ ലഭിച്ചു.