BUSINESS04/11/2016

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10311.76 കോടി പിഴ

ayyo news service
ന്യൂഡല്‍ഹി:പൊതുമേഖല എണ്ണ ഉത്പാദക കമ്പനിയായ ഒഎന്‍ജിസിയുടെ പ്രകൃതി വാതകം  ചോര്‍ത്തിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്  ഇന്‍ഡസ്ട്രീസിനും പങ്കാളി ബിപി ആന്‍ഡ് നിക്കോക്കും 155 കോടി ഡോളര്‍ (10311.76 കോടി രൂപ) പിഴ വിധിച്ചു. റിലയന്‍സിനൊപ്പം  പങ്കാളിയും പിഴ ഒടുക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം കമ്പനികള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതായി കമ്പനികള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൃഷ്ണ ഗോദാവരി തടത്തിലെ ഒഎന്‍ജിസി എണ്ണപ്പാടത്തെ പ്രകൃതിവാതകം അടുത്തുള്ള റിലയന്‍സിന്റെ എണ്ണപ്പാടത്തേക്ക് ചോര്‍ത്തിയതിനാണ് പിഴ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ്  പിഴ ഈടാക്കിയിരിക്കുന്നത്.റിലയന്‍സ് 11.22 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഊറ്റിയെടുത്തെന്ന് ഇരുകമ്പനികളും സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കത്തില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് എ.പി. ഷാ കമ്മിറ്റി കണ്ടെത്തിയിരുന്നു.  2009 ഏപ്രില്‍ മുതലുള്ള ആറുവര്‍ഷക്കാലയളവിലാണ് ഒഎന്‍ജിസിക്ക് അനുവദിക്കപ്പെട്ട പ്രകൃതിവാതകം റിലയന്‍സ് ഊറ്റിയെടുത്തത്

വാര്‍ത്ത പുറത്തായതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.



Views: 2131
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024