അഹമ്മദാബാദ്: പ്ലാസ്റ്റിക് ബിസിനസ് സാമ്രാജ്യം വേണ്ടെന്നു വെച്ച് ഡല്‍ഹിയില്‍ നിന്നുള്ള ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയാണ് അഹമ്മദാബാദിലെത്തി ജൈനമത സന്യാസി ശ്രേഷ്ടൻ സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108-മത്തെ ശിഷ്യനായത്.
പിതാവിൽ നിന്ന് കടം വാങ്ങിയ 30,000 രൂപ കൊണ്ടാണ് ദോഷി ഇന്ന് 600 കോടി രൂപ ആസ്തിയുള്ള പ്ലാസ്റ്റിക് വ്യവസായം പടുത്തുയര്ത്തിയത്. അദ്ദേഹ രണ്ടു പുത്രന്മാരുടെയും ഒരു പുത്രിയുടെയും പിതാവാണ്.
സന്യാസിയാകണം എന്ന മോഹം 1982 ല്‍ തുടങ്ങിയതാണെന്നും കഴിഞ്ഞവര്‍ഷമാണ് ഇക്കാര്യം കുടുംബാംഗങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൊപ്പം 101 പേരും ദീക്ഷ സ്വീകരിച്ചു.
ജൈനമതവിശ്വാസികള്‍ പണികഴിപ്പിച്ച അഹമ്മദാബാദ് എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലെ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്.