വാഷിംഗ്ടണ്‍: ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ 199 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ഷെയറുകള്‍ ഇനി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് സ്വന്തം. ഗൂഗിളില്‍ ഒരു എക്‌സിക്യൂട്ടീവിന് നല്‍കുന്ന ഏറ്റവും വലിയ ഓഹരിയാണ് ഇതെന്നാണു റിപ്പോര്‍ട്ട്. ഫെബ്രുവരി മൂന്നിനാണ് 2,73328 ക്ലാസ് സി ഷെയറുകള്‍ സുന്ദര്‍ പിച്ചെയ്ക്കു ലഭിച്ചത്. ജോലിയില്‍ തുടരുകയാണെങ്കില്‍ 2019 വരെ ആറ് മാസം കൂടുമ്പോള്‍ ഇതില്‍ വര്‍ധനയുമുണ്ടാകും.
2015 ഓഗസ്റ്റിലാണ് തമിഴ്‌നാട് സ്വദേശി സുന്ദര്‍ പിച്ചെ ഗൂഗിള്‍ സിഇഒ ആയി സ്ഥാനമേറ്റത്. ഖൊരഗ്പൂര്‍ ഐഐടിയില്‍ നിന്നും എന്‍ജിനിയറിംഗ്് ബിരുദം നേടിയ ശേഷം പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. മുമ്പ് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു.