മുംബൈ: രാജ്യംവിട്ട വിജയ് മല്യയുടെ എയര്‍ലൈന്‍ കമ്പനി കിംഗ്ഫിഷറിന്റെ ലോഗോ ലേലത്തിൽ പിടിക്കാൻ ആളില്ല. അടിസ്ഥാന വിലയായി നിശ്ചയിച്ച 366.70 കോടി രൂപയ്ക്ക് ലേലത്തിലെടുക്കാന്‍ ആരും എത്താത്തതോടെയാണ് ലേലം പരാജയപ്പെട്ടത്. കിംഗ് ഫിഷര്‍ ലോഗോ, ടാഗ് ലൈന്‍, ഫ്‌ളൈയിംഗ് മോഡല്‍സ്, ഫണ്‍ലൈനര്‍,
ഫ്‌ളൈയിംഗ് ബേര്‍ഡ് ഡിവൈസ് എന്നിവയായിരുന്നു ഓണ്‍ലൈന്‍ ലേലത്തില്‍വെച്ചിരുന്നത്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലേലം സംഘടിപ്പിച്ചത്. ഇതോടെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള കിംഗ് ഫിഷര്‍ ഹൗസ് ലേലം ചെയ്യാനുള്ള ശ്രമം ബാങ്കുകള്‍ ഉപേക്ഷിച്ചു.
മല്യ ബാങ്കുകളിൽ നിന്നും വായ്പ്പെടുത്ത പണം തിരിച്ചുപിടിക്കാൻ ലോഗോ ലേലം ചെയ്യാനുള്ള ബാങ്കുകളുടെ നീക്കമാണ് ഇതോടെ രണ്ടാംവട്ടവും പരാജയപ്പെട്ടത്.