കേരളത്തില്‍ ബിസിനസ് ചെയ്യാൻ യുവാക്കൾക്ക് മൂന്നു ഗുണങ്ങളുണ്ടെങ്കിൽ സാധിക്കും:ധന്യ ബാബു
SUNIL KUMAR
ധന്യ ബാബു റിയൽ എസ്റ്റേറ്റ് മേഖലയിൽ 1453 അപാർട്ട്മെന്റുകൾ പണിതു കേരളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ശ്രീ ധന്യ. 1985 ൽ തുടങ്ങി നിന്നുപോയ റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് നീണ്ട 20 വര്ഷത്തിനു ശേഷം എട്ടു വർഷങ്ങൾ പിന്നിടുമ്പോൾ ശ്രീ ധന്യയുടെ ഇന്ന് കാണുന്ന അഭൂതപൂർവമായ വളര്ച്ചയിലെക്ക് നയിച്ചത് ധന്യാ ബാബുവെന്ന ചെറുപ്പക്കാരന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമികവാണ്.
ടി കെ എമ്മിൽ നിന്ന്കംപ്യുട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പൂര്ത്തിയാക്കി ഫ്ലോറിഡ ഇന്റർനാഷണൽ യുണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ(മാര്ക്കറ്റിംഗ്) കഴിഞ്ഞു മടങ്ങി വന്ന ശേഷമാണ് ശ്രീ ധന്യയുടെ എക്സിക്യുട്ടിവ് ഡയറക്റ്ററുടെ കസേരയിലുരുന്നു ധന്യാ ബാബു വിജയക്കുതിപ്പ് നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും. 32 ന്റെ ചെറുപ്പത്തിലും ചുറുചുറുക്കിലും പക്വമായ തീരുമാനങ്ങിളിലൂടെ ശ്രീ ധന്യയുടെ ഉയർച്ച സ്വപ്നം കാണുന്ന ധന്യാ ബാബു അയ്യോ!യോട് ബിസിനസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
1985 ല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ചുവടുവച്ച ശ്രീ ധന്യ ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റായ 1453 അപാര്ട്ട്മെന്റിലേക്ക് എത്തിനില്ക്കുന്നു, ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെയാണ് സാധ്യമാക്കിയത്?
അതിനു പ്രധാന കാരണം ഇന്നത്തെ കാലഘട്ടം അത്രയും ആവിശ്യപ്പെടുന്നത് കൊണ്ടാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിനു മുന്‍പ് നമ്മള്‍ തുടങ്ങിയപ്പോള്‍ അന്ന് ഫ്ലാറ്റ് ജീവിതത്തോടു ജനങ്ങള്‍ക്ക് ഇന്നത്തെപ്പോലത്തെ ആഭിമുഖ്യമോ ആവിശ്യമോ ഇല്ലായിരുന്നു. പിന്നെ നാള്‍ക്കുനാള്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന്റെ വലിയ ഒരു വളര്‍ച്ച മുന്നില്‍ കണ്ടു കൊണ്ടാണ് കേരളത്തിലെ വലിയ ഒരു പ്രൊജക്റ്റിനു തുടക്കം കുറിക്കുന്നത്.
1453 പ്രൊജക്റ്റിനെക്കുറിച്ച്
ടെക്‌നോപാര്ക്കിനടുത്ത് ലുലുവിന്റെ പ്രൊജക്റ്റിനു തൊട്ടടുത്ത് ശ്രീ ധന്യയുടെ 25 ഏക്കറിലെ 10 ഏക്കറിൽ 500 കോടിയിലധികം മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പ്രൊജക്റ്റാണത്. ഈ വര്ഷം ആഗസ്റ്റിനു ശേഷം ശ്രീ ധന്യ ഗാര്‍ഡന്‍സ് എന്ന പേരിൽ ആരംഭിക്കുന്ന പ്രൊജക്റ്റ് 7-8 വര്‍ഷം കൊണ്ടേ പൂര്‍ത്തിയാകു. മൂന്നു ഫേസ് ആയിട്ടാണ് ചെയ്യുന്നത്. ഇന്ത്യയിലെ മികച്ച ആര്കിറ്റെക്റ്റ് സ്ഥാപനമായ എഡിഫിസാണ് പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 20 ലകഷത്തിന്റെ ഒരു ബെഡ്റൂം അപാർട്ട്മെന്റ്കൾ മുതൽ അത്യാഡംബരമായ നാല് കോടിയുടെ നാല് ബെഡ്റൂമുകളുടെ അപാർട്ട്മെന്റ്കൾ വരെ ഗാര്‍ഡന്‍സിലുണ്ടാകും.
തലസ്ഥാനത്തെ മറ്റ് ബില്‍ഡര്‍മാര് വലിയ ഒരു പ്രൊജക്റ്റിനലേക്ക് ഇറങ്ങാതിരിക്കുകയും ശ്രീ ധന്യ 1453 അപാര്ട്ട്മെന്റുകളുടെ വലിയ പ്രൊജക്റ്റിനു നാന്ദി കുറിക്കാനും ഒരുങ്ങുമ്പോള്‍ അത് വിറ്റു പോകുമെന്ന് ഉറപ്പുണ്ടോ?
തീര്‍ച്ചയായും ഉറപ്പുണ്ട്. കേരളത്തില്‍ ശ്രീ ധന്യ നിര്‍മാണ രംഗത്ത് നാല് പതിറ്റാണ്ടായി വിശ്വാസത്തിന്റെ മുഴങ്ങി കേള്‍ക്കുന്ന നാമമാണ്. കാല്‍ നൂറ്റാണ്ട് കടന്നിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനെസ്, നമ്മുടെ തന്നെ മറ്റു ഇരുപത്തിയഞ്ചിലധികം വ്യത്യസ്ത ബിസിനെസ്സുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ജന വിശ്വാസത്തിന്റെ ബ്രിഹത് പ്രസ്ഥാനമാണ് ശ്രീ ധന്യ . അതുകൊണ്ട് നമ്മളാല്‍ പറ്റിക്കപ്പെടില്ലെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം ഉള്ളിടത്തോളം ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട് ഈ പ്രൊജക്റ്റ് പൂര്‍ണമായും വിറ്റഴിക്കപ്പെടുമെന്ന്.
ശ്രീ ധന്യ ഗാര്‍ഡന്‍സ് വിറ്റഴിക്കപ്പെടാനുള്ള സാധ്യതകള്‍ എന്തൊക്കെ?
വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരം വളരെയധികം പുരോഗതി കൈവരിക്കും. എം എ യുസഫലി ഇവിടെ ഏഷ്യയിലെ ഏറ്റവും വലിയ ലുലു ഷോപ്പിംഗ് മാളും ടൌണ്‍ഷിപ്പും ചെയ്യുമെന്നു പറയുമ്പോള്‍ അത് ഒന്നും കാണാതെയാകില്ല. തിരുവനന്തപുരത്ത് ഒരു വലിയ വളര്‍ച്ച ഉണ്ടാകുമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം അത് ചെയ്യുന്നത്. അതുകൊണ്ട് ഡിമാന്റുണ്ട്. അപാര്ട്ട്മെന്റുകള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ കഴിയും എന്നുതന്നെയാണ് വിശ്വാസം.
ശ്രീ ധന്യ പൂര്‍ണമായും മലയാളം പേരാണല്ലോ പക്ഷെ പ്രൊജക്റ്റിനു നല്കുന്ന പേരൊക്കെ ഇംഗ്ലീഷും. മലയാളം പേര് നല്കുന്നത് ഒരു കുറവായി കാണുന്നുന്നതുകൊണ്ടാണോ ?
പേരിടുന്നതിനു പ്രത്യേക മാനദണ്ഡമൊന്നുമില്ല. പ്രൊജക്റ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത,സ്വഭാവം എന്നിവ അനുസരിച്ചാണ് പേരിടുന്നത്. ആക്കുളം കായലിനടുത്തെ പ്രൊജക്റ്റിനു ലേക്ക് വൂഡ്‌സ് എന്ന് പേരുനല്‍കി. വഴുതക്കാട് അത്യാഡംഭരമായ പ്രൊജക്റ്റിനു ലാ പോഷേ, കോട്ടയത്തെ ദേവലോകം അരമനയുടെ നേരെ പുറകിലുള്ള പ്രൊജക്റ്റിനു നോഹാസ് ആര്‍ക് എന്നുമാണ് പേര് നല്കിയിരിക്കുന്നത്. ഇത് പോലെയാണ് മറ്റു പ്രൊജക്റ്റിന്റെ പേരുകൾ. പിന്നെ മലയാളം പേരിടുന്നത് ഒരു കുറവായിക്കാണുന്നില്ല . അടുത്ത പ്രൊജക്റ്റിനു മലയാളം പേര് നോക്കുന്നുണ്ട്.
കൂടുതല്‍ പ്രൊജക്റ്റുകള്‍ തിരുവനന്തപുരത്താണല്ലോ? പ്രധാന നഗരമായ എറണാകുളത്തെ ഒഴിവാക്കി കോട്ടയത്തും പ്രൊജക്റ്റുണ്ട് . അതിനു കാരണം?
എറണാകുളം ഒരു സ്ടാഗ്‌നന്റ്‌റ് മാര്‍ക്കറ്റാണ്. അവിടെ സപ്ലൈ ഡിമാന്റിനെക്കാളും കൂടുതലായി. അതുകൊണ്ടാണ് എറണാകുളത്ത് പ്രൊജക്റ്റുകള്‍ തുടങ്ങാത്തത്. തിരുവനതപുരത്താണ് കൂടുതല്‍ പ്രൊജക്റ്റെങ്കിലും കോട്ടയത്ത് ഒരു പ്രൊജക്റ്റുണ്ട്. ചങ്ങനാശ്ശേരിയില്‍ ആരംഭിക്കാന്‍ പോകുന്നു. കൊല്ലത്തും നോക്കുന്നുണ്ട്.
അച്ഛന്‍ ചന്ദ്രബാബു തുടക്കമിട്ട റിയല്‍ എസ്റ്റ്റ്റ് ബിസിനെസ്സ് ഇന്ന് കാണുന്ന മികവിലേക്ക് വളര്‍ന്നത് മകന്‍ ധന്യ ബാബുവിന്റെ മികവുകൊണ്ടാണോ?
അച്ഛന്‍ 1985 ല്‍ റിയൽഎസ്റ്റേറ്റ് ബിസിനെസ്സിനു തുടക്കമിട്ടെങ്കിലും അന്ന് മാര്ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒന്നുമില്ലായിരുന്നു. അന്ന് നിര്‍മാണ ബിസിനസ്സില്‍ നിന്ന് ലാഭം കിട്ടുന്ന പണമെടുത്ത് വീടുകൾ വയ്ച്ച് അത് അറിയാവുന്നവര്‍ക്ക് വില്പനനടത്തുകയാണ് അച്ഛന്‍ ചെയ്തിരുന്നത്. അതിനു ശേഷം 20 വര്ഷത്തോളം പുതിയ പ്രൊജെക്റ്റുകള്‍ ഇല്ലാതെ നീണ്ട ഒരു ഗ്യാപ്പ് വന്നു. 2007 ൽ ഞാന്‍ ചുമതല ഏറ്റെടുത്ത ശേഷമാണു ഇവിടെ ഒരു മാര്‍ക്ക്റ്റിംഗ് സ്ട്രാറ്റജിയും-ഡിപ്പാര്‍ട്ട്മെന്റും, ഉണ്ടാക്കിയത്. തുടര്‍ന്നാണ് റിയല്‍ എസ്റ്റ്റ്റ് ബിസിനെസ്സിലേക്ക് പൂര്‍ണ സജ്ജമായി ഇറങ്ങിയത്. ഇന്ന് ശ്രീ ധന്യ ഹോംസ് ലോകോത്തരമായി വളര്‍ന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ആളുകള്‍ നിക്ഷേപകരായള്ള ശ്രീ ധന്യ ജിം, ഫാംസ്, ടയേഴ്‌സ്, ഇന്റിരിയര്‍, എഡ്യുക്കേഷന്‍, ക്രഷേഴ്സ്, മെറ്റൽസ്, കെഎഫ്സി, സൈനേജസ്, ഇൻഫോർമേഷൻടെക്നോളജി, വർക്ക്‌ഷോപ്പ്സ് തുടങ്ങി 25 വിഭിന്ന മേഖലകളിൽ വ്യാപിച്ചു കിടക്കുകയാണ്. ഇവയ്ക്ക് പുറമേ ദുബായിലും കമ്പിനിയുണ്ട്. എന്തൊക്കെ വന്നാലും ശ്രീ ധന്യയുടെ നട്ടെല്ല് എന്നുപറയുന്നത് അച്ഛൻ 40 വര്‍ഷം മുമ്പ് തുടങ്ങിയ നിര്മാണ ബിസിനസ്സ് തന്നെയാണ്. ഇപ്പോഴും ഏറ്റവും കൂടുതല്‍ ടേൺഓവറും അത് തന്നെ.
എഞ്ചിനീയറിംഗ് ബിരുദം നേടിയത് കമ്പ്യൂട്ടര്‍ സയന്‍സിലെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായി ഫ്ലാറ്റ് നിര്‍മാണ ബിസിനസാണ് ചെയ്യുന്നത്. എപ്പോഴാണ് അതിനോട് താല്പര്യം തോന്നിയത്.
കേരള സിലബസ് നോക്കികഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീയറിയില്‍ അധിഷ്ടിതമാണ്. പ്രാക്റ്റിക്കലായിട്ട് കുട്ടികൾക്ക് ഒന്നുമറിയില്ല. വിദേശത്ത് പ്രാക്റ്റിക്കല്‍ അധിഷ്ടിതമായാണ് പഠിപ്പിക്കുന്നത്. നാലുകൊല്ലം സിവിൽ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞിറങ്ങുന്ന ഒരാളെക്കാലും മേസ്തരിക്കോ,കൊത്തനോ കാര്യങ്ങള്‍ അറിയാമായിരിക്കും. അപ്പോൾ നമ്മുടെ അനുഭവത്തിലാണ് കാര്യം. ഞാൻ കുഞ്ഞുനാളിലെ കേട്ടറിഞ്ഞ നിര്‍മാണ പ്രവർത്തികൾ പഠിക്കാന്‍ താല്പര്യമുണ്ടായിരുന്നു. അതിനു പുറമേ അതിനെക്കുറിച്ച് അടുത്തറിയാന്‍ സാധിക്കുന്ന അനുകൂല ചുറ്റുപാടുകളും ഉണ്ടായപ്പോൾ നാല് വര്‍ഷം കൊണ്ട് പഠിച്ചെടുക്കുന്ന കാര്യങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പഠിച്ചെടുക്കാനായി.
കംപ്യുട്ടര്‍ എഞ്ചിനീയറിങ്ങിനോട് താല്പര്യം ഇല്ലന്നാണോ?
അങ്ങനെയല്ല. ഞാന്‍ പഠിച്ചത് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് ആണ്. അതിനോടുള്ള താല്പര്യം ഒരിക്കലും ഞാന്‍ ഉപേക്ഷിക്കില്ല. ടെക്‌നോപാര്‍ക്കില്‍ നോക്മി ടെക്നോളജി എന്ന പേരില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നുണ്ട്. ഒരു വര്ഷം മുമ്പാണ് ഞാന്‍ കമ്പിനിയുടെ ഷെയര്‍ വാങ്ങിയത്. എന്റെ ക്ലാസ്മേറ്റ് മൂന്നു പേരെ വയ്ച്ചു ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കമ്പനിയാണത്. ഇന്ന് 100 പേർ ജോലിചെയ്യുന്നു.
വ്യാപാരത്തില്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികള്‍?
പ്രധാന വെല്ലുവിളി ബ്യുറോക്രസിയാണ്. പ്രൊജക്റ്റ്പ്ലാനുകള്‍ അംഗീകരിച്ചു കിട്ടുന്നതിനുള്ള കാലതാമസം,മന്ത്രിമാരുടെ സമ്മര്‍ദ്ദം ഇവയൊക്കെ തന്നെയാണ് വെല്ലുവിളികള്‍. കൂടെയുള്ള ബില്‍ഡര്‍മാർ ഒരിക്കലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ്.
ബിസിനസ്സിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് എന്ത് ഉപദേശമാണ് നല്കുവാനുള്ളത് ?
എന്റെ അനുഭവത്തില്‍ കേരളത്തില്‍ ബിസിനെസ്സ് ചെയ്യാൻ വളരെയധികം ക്ഷമ, കുറച്ചു ബുദ്ധി, കുറച്ചു പൊതുജനസമ്പര്‍ക്കം എന്നി മൂന്നു ഗുണങ്ങളുണ്ടെങ്കിൽ സാധിക്കും എന്നാണെനിക്ക് അവരോട് പറയാനുള്ളത്. ബ്യുറോക്രസിയുണ്ടാക്കുന്ന ബുദ്ധിമുട്ടുകാരണം കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ പ്രയാസമാണ്. ഏത് രാഷ്ട്രീയ പാര്‍ടി ഭരിച്ചാലും അതിനു മാറ്റമില്ല. എങ്കിലും ഈ സാഹചര്യത്തില്‍ നേരത്തെപ്പറഞ്ഞ മൂന്നുകാര്യങ്ങള്‍ കൈമുതലായി ഉണ്ടെങ്കില്‍ ഇവിടെ ബിസിനസ് ചെയ്യാം.
രാഷ്ട്രീയം
രാഷ്ട്രീയത്തിനോട് എനിക്ക് താല്പര്യമില്ല. സാമുദായിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുണ്ട്. കുറച്ചു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നുമുണ്ട്. ഞാനിപ്പോള്‍ ഗുരു ധര്‍മ പ്രചരണ യുവജന സഭയുടെ ഗ്ലോബൽ ചെയര്‍മാനാണ്. ഗുരു ധര്‍മം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ലോകമെമ്പാടും ശാഖകളുള്ള സഭയുടെ ലക്ഷ്യം. അല്ലാതെ, ഗുരുദേവനെ വിറ്റ് കാശുണ്ടാക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ന് ചെയ്യുന്ന പ്രവര്‍ത്തികളോട് എനിക്ക് താല്പര്യമില്ല.
ഉപ രാഷ്ട്രപതി എം ഹമിദ് അൻസാരിയെ സ്വീകരിക്കുന്ന ധന്യ ബാബു. ആദ്യ ശ്രീ നാരായണ ഗുരു ഗ്ലോബൽ ആൻഡ് പീസ് അവാര്ഡ് ശശി തരൂർ എം പിയ്ക്ക് സമ്മാനിക്കാൻ എത്തിയതാണ് ഉപ രാഷ്ട്രപതി. പിന്നിൽ ഗവർണർ നിഖിൽ കുമാർ .
ഹോബീസ്
സിനിമ കാണാറുണ്ട്. മലയാളം ഇംഗ്ലീഷ് സിനിമകളോടാണ് പ്രീയം. യാത്രകള്‍ ഇഷ്ടമാണ്. അതില്‍ കാര്‍ ഡ്രൈവിംഗ് ഞാന്‍ നാന്നായി ആസ്വദിക്കാറുണ്ട്. എത്രദൂരത്ത് വേണമെങ്കിലും ഞാന്‍ ഡ്രൈവ് ചെയ്തു പോകും.
കുടുംബം
അച്ഛന്‍ ജി ചന്ദ്ര ബാബു (എംഡി ശ്രീ ധന്യ കൺസ്ട്രക്ഷൻസ്) അമ്മ ലോലിക ബാബു, സഹോദരി ശ്രീ ധന്യ ബാബു,ഭാര്യ ശ്രുതിലാൽ, സഹോദരി ഭര്‍ത്താവ് ഹരി ശങ്കര്‍ ഐ പി എസ് (കണ്ണൂര്‍ എസ് പി) ഒന്നര വയസുള്ള എന്റെ മകള്‍ ശ്രീ നിദാ ബാബു, മൂന്നുമാസം പ്രായമുള്ള സഹോദരിയുടെ മകള്‍ സനാ ശങ്കര്‍, ഭാര്യ പിതാവ് വി എസ് ലാലൻ, മാതാവ് ഷീലാ ലാലൻ, സഹോദരി നിധിലാൽ സഹോദരി ഭർത്താവിന്റെ അച്ഛൻ കെ പി ശങ്കർദാസ്, മാതാവ് എസ് സരളാദേവി എന്നിവരടങ്ങുന്നതാണ് കുടുംബം.
ഇരിക്കുന്നന്നവർഇടത്ധന്യാ ബാബു,ചന്ദ്ര ബാബു, വി എസ് ലാലൻ, കെ പി ശങ്കർദാസ്, ഹരി ശങ്കര്‍-നിൽക്കുന്നവർഇടത് ശ്രുതിലാൽ,നിധിലാൽ, ഷീലാ ലാലൻ,ശ്രീ നിദാ ബാബു,ലോലിക ബാബു,എസ് സരളാദേവി,ശ്രീ ധന്യ ബാബു,സനാ ശങ്കര്‍
തലസ്ഥാനം പുരോഗതി കൈവരിക്കണമെങ്കിൽ നൂതന സംരംഭങ്ങൾ ഇവിടെ ഉണ്ടാകണം. അത്തരം പുരോഗതിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഉദ്യോഗസ്ഥരുടെയും, മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെയും ഉദാസീനത മനോഭാവം മാറണം. ആ മാറ്റം വെല്ലുവിളികളെ അതിജീവിച്ച് ബിസിനസിൽ വിസ്മയം തീര്‍ത്ത ധന്യ ബാബുവിനെപ്പോള്ളവരുടെ നൂതന സംരംഭങ്ങൾക്ക് ആവേശമേകാനും, യുവ സംരംഭകരെ ബിസിനസിലേക്ക് ആകർഷിക്കാനും, നാട്ടിന്റെ പുരോഗതിക്കും ഉപകരിക്കും. അതിനാൽ മാറ്റങ്ങൾക്ക് ഇനിയും അമാന്തം അരുതേ!
ശ്രീ ധന്യ ബിസിനസ്സുകളുടെ വീഡിയോ കാണാൻ - ക്ലിക്ക് വാച്ച് വീഡിയോ