തിരുവനന്തപുരം: കെഎസ്എഫ്ഇ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 'കിഫ്ബി'ക്ക് കരുത്താകാനും സഹായിക്കാനും കഴിയുന്ന രീതിയില്‍ മാറാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുള്ള എല്ലാശ്രമങ്ങളും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രവാസി ചിട്ടി ജൂണോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പ്രവാസികളുടെ സമ്പാദ്യം കെ.എസ്.എഫ്.ഇയില്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കും. 'നിങ്ങളുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ ചിട്ടികളിലൂടെയുള്ള നിക്ഷേപം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.. എല്ലാ ശാഖകളെയും ഓഫീസുകളെയും കമ്പ്യൂട്ടര്‍ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന കോര്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറായ 'കാസ്ബ'യാണ് കെഎസ്എഫ്ഇ ഉപയോഗിക്കുന്നത്. കിഫ്ബിയുമായി ചേര്‍ന്ന് ആരംഭിക്കുന്ന പ്രവാസി ചിട്ടിക്കും ഇതോടെ സ്ഥാപനത്തില്‍ അടിസ്ഥാന പശ്ചാത്തലമായിട്ടുണ്ട്.