വാഷിംഗ്ടണ്‍:എയര്‍ ബാഗ് സംവിധാനത്തിലെ തകരാര്‍ മൂലം ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈൽസ് 1.9 കോടി വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. 2010-2014 കാലയളവില്‍ നിര്‍മിച്ച ക്രിസ്‌ലര്‍, ഡോഡ്ജ്, ജീപ്പ്, ലാന്‍സിയ എന്നീ വാഹനങ്ങളുടെ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും വിറ്റഴിച്ചത് യുഎസിലും 224,860 എണ്ണം കാനഡയിലും 284,051 മെക്‌സിക്കോയിലും ബാക്കിയുള്ളവ വടക്കന്‍ അമേരിക്കയുടെ പുറത്തുമാണ്.
എയര്‍ ബാഗ് തകരാര്‍ മൂന്നു പേര്‍ മരണത്തിനും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതോടെയാണ് തീരുമാനം. അപകടം സംഭവിക്കുമ്പോള്‍ എയര്‍ബാഗ് വിടരാതെയിരിക്കുന്നതിനും സീറ്റ് ബെല്‍റ്റ് മുറുകാതെയിരിക്കുന്നതിനും കാരണമായിരുന്നു.