ന്യുയോര്‍ക്ക്: അമേരിക്കന്‍ ടെലി കമ്യൂണിക്കേഷന്‍സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് കളമൊരുങ്ങുന്നു. 85 ശതകോടി ഡോളറിന് (5,69,500 കോടി രൂപ) എടി ആന്‍ഡ് ടി ടൈം വാര്‍ണറിനെ സ്വന്തമാക്കുന്നു വെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്ത് ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ നടക്കുന്ന വലിയ ഇടപാടാണിത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ കേബിള്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായാണ് ടൈം വാര്‍ണര്‍.
ഇടപാട് പൂര്‍ത്തിയാകുന്നതോടെ ടിവി ചാനലുകളായ എച്ച്ബിഒ, സിഎന്‍എന്‍, വാര്‍ണര്‍ ബ്രോസ് ഫിലിം സ്റ്റുഡിയോ, മറ്റു മീഡിയ സംരംഭങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണം എടി ആന്‍ഡ് ടിയുടെ കൈയിലെത്തും. വയര്‍ലെസ് ഫോണ്‍, ബ്രോഡ്ബാന്റ് സേവനങ്ങള്‍ നല്‍കുന്ന എടി ആന്‍ഡ് ടി
നേരത്തെ, സാറ്റലൈറ്റ് ടിവി സേവനദാതാവായ ഡിറെക് ടിവിയെ 48.5 ശതകോടി ഡോളറിന്
സ്വന്തമാക്കിയിരുന്നു.