വ്യവസായ വാണിജ്യ വകുപ്പ് മികച്ച വ്യവസായികള്‍ക്ക് 2014-15 വര്‍ഷത്തേക്ക് നല്കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാതല അവാര്‍ഡിനും സംസ്ഥാനതല അവാര്‍ഡിനും അപേക്ഷിക്കാം. ജനറല്‍, വനിത, പട്ടികജാതി/ പട്ടികവര്‍ഗ്ഗം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. തുടര്‍ച്ചയായി മൂന്നുവര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളെ പരിഗണിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും 9497622594 എന്ന നമ്പറില്‍ വിളിക്കുക.