മുംബൈ: ബോണ്ട് വിപണിയില്‍ നേട്ടംവര്‍ധിച്ചതോടെ ഇന്ത്യന്‍ കമ്പനികള്‍ പുതിയ കടപ്പത്രങ്ങള്‍ ഇറക്കുന്നത് നീട്ടിവെച്ചു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍), ജിഐസി ഹൗസിങ് എന്നീ കമ്പനികളാണ് കടപ്പത്രം ഇറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ആഗോള കടപ്പത്ര വിപണിയിലെ സാഹചര്യങ്ങള്‍, അസംസ്‌കൃത എണ്ണവില വര്‍ധന, രൂപയുടെ മൂല്യം കുറയല്‍, വിദേശ നിക്ഷേപം പുറത്തേയ്‌ക്കൊഴുകുന്നത് തുടങ്ങിയവയാണ് കടപ്പത്രങ്ങളുടെ നേട്ടം വര്‍ധിക്കാനുണ്ടായ പെട്ടെന്നുള്ള കാരണങ്ങള്‍.