കലിഫോര്‍ണിയ: നെറ്റ്‌വര്‍ക്ക് എക്വിപ്‌മെന്റ് നിര്‍മാതാക്കളായ സിസ്‌കോ 14000 ജീവനക്കാരെ പിരിച്ചുവിടുന്നു. പല രാജ്യങ്ങളിലായി കമ്പനിയിലെ 20 ശതമാനം ജീവന ക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടു ന്നതെന്നു ടെക്‌നോളജി വാര്‍ത്താ ഏജന്‍സിയായ സിആര്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐടി മേഖലയില്‍ ഉണ്ടായ ഇ ടിവിനെത്തുടര്‍ന്ന് സിസ്‌കോയ് ക്കു പുറമേ മറ്റ്
കമ്പനികളായ മൈക്രോസോഫ്റ്റ് കോര്‍പ്, എച്ച്പി, ഇന്റല്‍ കോര്‍പ് തുടങ്ങിയ
കമ്പനികളും ജീവനകാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. 2014 ജൂലൈയില്‍
18000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് കോര്‍പ് പിരിച്ചു വിട്ടത്. ഐടി
മേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിട്ടത് ഈ കമ്പനിയാണ്.
മൂന്നു വര്‍ഷത്തിനിടെ എച്ച്പിയിലെ 33,000 ജീവനകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 12,000 ജീവനക്കാരെ പുറത്താക്കുമെന്ന് ഇന്റല്‍ ഏപ്രിലില്‍ അറിയിച്ചിരുന്നു.