മുംബൈ: ടാറ്റയെ ഇഷാത് ഹുസൈന്‍ നയിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ടാറ്റാ ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ ഇഷാത് ഹുസൈനെ ടാറ്റാസൺസൺസിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം. മിസ്ത്രിക്കു പകരം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയമിച്ചിരുന്നു.