ന്യൂഡൽഹി: രാജ്യത്തെ വലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് സൌത്ത് ഇന്ത്യയിൽ കൊമെർഷിയൽ വെഹിക്കിൾ വിപണി വിപുലപ്പെടുത്തും. പ്രധാനമായും ചെറു പട്ടണങ്ങളിൽ കൂടുതൽ ഷോറൂമുകൾ തുറന്നു കച്ചടം മെച്ചപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത് .
കേരള,തമിഴ്നാട്, കർണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 34 ഡീ ലെർമാരാണ് നിലവിൽ കമ്പനിക്കുള്ളത്. ദക്ഷിണേന്ത്യയിൽ റോഡ് നെറ്റ്‌വർക്ക് കൂടുതൽ വികസിച്ചതിനാൽ സിവി ക്ക് കൂടുതൽ ആവിശ്യക്കാരുണ്ടാകുമെന്ന വിലയിരുത്തലാണ് ടാറ്റാ മോട്ടോര്സിനെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.