Mobirise Website Builder v4.9.3
CINEMA12/06/2016

ഐഡിഎസ്എസ്എഫ്കെ ഡേ 3:20 മത്സരച്ചിത്രങ്ങള്‍

ayyo news service
തിരുവനന്തപുരം:ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മൂന്നാംദിവസം (ജൂണ്‍ 12) മത്സരവിഭാഗത്തില്‍ 20 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ സൗരബ് സച്‌ദേവയുടെ ഗുല്‍, സൈകത് ശേഖരേശ്വര്‍ റേയുടെ ബച്ചാ സാഹേബ്, സുഹേല്‍ ബാനര്‍ജിയുടെ ദ ബുക് സെല്ലര്‍ ഫ്രം ദ മൗണ്ടന്‍സ്, മിഥില ഹെഗ്‌ദേയുടെ നൈന, തന്‍സീര്‍. എസിന്റെ പേജ് 8, വരുണ്‍ ടണ്‍ഠന്റെ അപ്ഹില്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ബര്‍ണാലി റായ് ശുക്ലയുടെ ലിക്വിഡ് ബോര്‍ഡേഴ്‌സ്, ദേവ്കന്യ ലൊത്തേറ്റയുടെ നോ വുമണ്‍സ് ലാന്റ്, പ്രിയംവദ ജഗിയയുടെ സാന്‍ഡ് കാസ്റ്റില്‍, ജലാലുദ്ദീന്‍ ബാബയുടെ സേവിങ് ദ സേവ്യയര്‍, ഡി. ധനസുമോദിന്റെ ജലസമാധി, നീലന്‍ പ്രേംജിയുടെ അമ്മ, മിഥുന്‍ പ്രമാണികിന്റെ പോള്‍ സയന്‍സ് എന്നിവയും ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഫറാ ഘാട്ടുനിന്റെ ഐ ആം ബോണി, ഷൗനക് സെന്നിന്റെ സ്ലീപിംഗ് സിറ്റീസ്, ബുദ്ധദേബ് ദാസ്ഗുപ്തയുടെ സെറൈകെല്ല ചാഊ ദ ഡാന്‍സ് ദ ഡാന്‍സര്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.

മ്യൂസിക് വിഭാഗത്തില്‍ ഫൈസല്‍ റഹ്മാന്റെ ടൈപ്പ്‌റൈറ്ററും അനിമേഷന്‍ വിഭാഗത്തില്‍ സുധീര്‍ യൂസഫിന്റെ പ്ലേമേറ്റ്, അരുണ്‍ ശ്രീപാദത്തിന്റെ ദ ബോക്‌സ്, സന്മാര്‍ഗം സൂര്യമൂര്‍ത്തിയുടെ ട്രാപ്ഡ് എന്നിവയും പ്രദര്‍ശിപ്പിക്കും.  മേളയുടെ പ്രത്യേക പാക്കേജില്‍  ഉമേഷ് കുല്‍ക്കര്‍ണി ക്യൂറേറ്റ് ചെയ്ത ബീജ് പ്രദര്‍ശിപ്പിക്കും. പ്രമുഖ സംവിധായകരായ ഗിരീഷ് കാസറവള്ളി, നീരജ് ഗട്ടവാന്‍, ചൈതന്യ താംഹനി, രാം റെഡ്ഢി, നാഗ്‌രാജ് മജൂലി, അഭയ് കുമാര്‍, നിഷ്ത ജയ്ന്‍ എന്നിവരുടെ ചിത്രങ്ങളാണ് ബീജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നീലന്‍ പ്രേംജിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത അമ്മ എന്ന ഡോക്യുമെന്ററി ഇന്നത്തെ മേളയുടെ പ്രധാന ആകര്‍ഷണമാണ്.



Views: 1931
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY