തിരുവനന്തപുരം:ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്ട് സംഘടിപ്പിക്കു ഒന്‍പതാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍-2016-ന് എന്‍ട്രികള്‍ ക്ഷണിച്ചു. ഫെസ്റ്റിവല്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഫെസ്റ്റിവലില്‍ ഷോര്‍ട്ട് ഫിലിം, ഹോം സിനിമ, കാമ്പസ് ഫിലിം, മിനി സിനിമ (മിനി ഫിലിം എത് 10 മിനിറ്റിനു താഴെയുള്ള ചിത്രം), ഡോക്യുമെന്ററി, ആല്‍ബം, ആനിമേഷന്‍ ഫിലിം, പരസ്യ ചിത്രം എന്നിവ പ്രദര്‍ശിപ്പിക്കും. ഓരോ വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നടന്‍, നടി എന്നിവര്‍ക്കും കൂടാതെ ഓഡിയന്‍സ് പോള്‍ അവാര്‍ഡും ഉണ്ടായിരിക്കും.
എന്‍ട്രികള്‍ നവംബര്‍ 15 ന് മുമ്പ് ഡിവിഡി ഫോര്‍മാറ്റില്‍ രണ്ട് കോപ്പി വീതം സമര്‍പ്പിക്കണം. സൗജന്യ അപേക്ഷാ ഫോറം തിരുവനന്തപുരം പി.എം.ജിയിലുള്ള ഓഫീസില്‍നിന്നും ലഭിക്കുന്നതാണ്. tvcontact96@gmail.com എന്ന ഇ-മെയിലിലും അപേക്ഷിക്കാം. ഫോ : 98 46 60 33 01, 93 49 39 22 59, 04712305259.