പൂര്‍ണമായും ലഹരി ഉല്പങ്ങള്‍ക്ക് അടിമയായ ഒരു യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം 'ത്വര'യുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്നു. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ ചിത്രമെടുത്ത ത്വരയുടെ അണിയറ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. വി.എസ്സിനെ ചടങ്ങില്‍ ആദരിച്ചു.
പൂവച്ചല്‍ ഖാദര്‍ സംവിധായകന്‍ വിനോദ് ഗോപിജിക്ക് ഉപഹാരം സമ്മാനിക്കുന്നു
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍, ചലച്ചിത്ര സംവിധായകരായ ബാലു കിരിയത്ത്, സുവചന്‍, സജിന്‍ ലാല്‍, കോൺടാക്ട് പ്രസിഡന്റ് താജ് ബഷീര്‍, പ്രവാസി ബന്ധു എസ്.അഹമ്മദ്, നടി ടി.ടി.ഉഷ, ബിജെപി നാഷണല്‍ കൗൺസില്‍ അംഗം കരമന ജയന്‍, മീഡിയ സിറ്റി എം ഡി മനു സി. കണ്ണൂര്‍, ത്വരയുടെ പിആര്‍ഒ റഹിം പനവൂര്‍, സംവിധായകന്‍ വിനോദ് ഗോപിജി, നിര്‍മാതാവും നായകനുമായ ആര്‍.ജി. അഭിലാഷ്, ഹെഡ് മാസ്റ്റര്‍(റിട്ടയേര്‍ഡ്) ബാഹുലേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശനം, വൺമാന്‍ ഷോ, ഗാനാലാപനം എന്നിവയും ഇതോടനുബന്ധിച്ചു നടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ബാഹുലേയനേയും ഉപഹാരം നല്‍കി ആദരിച്ചു.
സുവചനിൽ നിന്ന് പിആർഒ റഹിം പനവൂർ പുരസ്കാരം സ്വീകരിക്കുന്നു
നിറഞ്ഞ സദസ്സിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത് വിവിധ മേഖലകളിലെ പ്രമുഖര്‍ ചിത്രം കാണാനെത്തിയിരുന്നു . ഈ ചിത്രം സിനിമാ, ടിവി പ്രവര്‍ത്തകരുടേയും പ്രേക്ഷകരുടേയും പ്രശംസ നേടി. ആര്‍.ജി. ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍.ജി. അഭിലാഷ് നിര്‍മിച്ച് വിനോദ് ഗോപിജിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.