CINEMA22/07/2017

ന്യൂസ് ഫോട്ടോഗ്രാഫറായ നല്ല നടൻ

SUNIL KUMAR
ജിതേഷ് ദാമോദർ
മാധ്യമങ്ങൾ സിനിമാ നടന്മാർക്ക് ചാർത്തിക്കൊടുത്ത താരം എന്ന പദവിക്ക് പ്രഭമങ്ങുന്ന ചെയ്തിക ളാണ് ഇപ്പോൾ മലയാള സിനിമാലോകം കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാ കലയേയും പോലെത ന്നെയാണ് സിനിമാഭിനയവും. സമൂഹത്തോട് ഒട്ടി നിൽക്കുന്ന  നാടകനടന് നമ്മളാരും താരം എന്ന പദവി നൽകിയിട്ടില്ല. അവരെ സംബോധന ചെയ്യുക മികച്ച-നല്ല നടൻ എന്നായി രിക്കും. ഇവിടെ താരം എന്ന പദവി അർഹിക്കുന്ന ഒരു മാധ്യപ്രവർത്തകനെ നല്ല നടനായി പരിചയപ്പെടുത്തുകയാ ണ് അയ്യോ ഡോട്ട് ഇൻ.  പതിനഞ്ചു വയസ്സുമുതൽ തെരുവിൽ നാടകം കളിച്ച് വളർന്ന പയ്യൻ ഇപ്പോ ൾ എത്തിനിൽക്കുന്നത് മാധ്യമങ്ങൾ ആഘോഷിക്കുന്ന സിനിമയിലാണ്. കഷ്ടപ്പാടിനെയും കഠി നാധ്വാനത്തെയും കൂട്ടുപിടിച്ച് തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണിപ്പോൾ. അഞ്ച് വർഷങ്ങ ൾക്ക് മുമ്പ് കുത്ബുദിൻ അൻസാരിയെ ഏകപാത്രത്തി ലൂടെ അനശ്വരമാക്കിയ ജിതേഷ് ദാമോദ റെന്ന  ഫോട്ടോജേര്ണലിസ്റ്റിന്റെ (സീനിയർ ഫോട്ടോഗ്രാഫർ, കേരളകൗമുദി) അഭിനയ വഴികളിലൂടെ യുള്ള ഒരേത്രയാണ് ഈ അഭിമുഖം. അകാലത്തിൽ (2015) പൊലിഞ്ഞ ആ സ്ഥാപനത്തിലെ ആദ്യ ഫോട്ടോ എഡിറ്റർ (ഇപ്പോഴും ആ കസേര ഒഴിഞ്ഞുകിടക്കു ന്നു) എസ്  എസ് റാമിനെ ഓർ ക്കുന്ന തിനൊപ്പം, മോഹൻലാലുമായുള്ള സൗഹൃദം, പ്രണയം  തുട ങ്ങിയവ ജിതേഷ് പങ്കുവയ്ക്കുന്നു.
സിനിമകളിൽ അഭിനയിച്ചിരുന്നല്ലോ; ബിഗ്‌സ്‌ക്രീനാണോ ലക്ഷ്യം ?
എന്റെ ആദ്യ ബിഗ്‌സ്‌ക്രീന്‍ ചിത്രം 'ദര്ബോണി' റീലീസ് ഈ ജൂലൈ അവസാനമോ ആഗസ്റ്റിലോ ഉണ്ടാകും. അതില്‍ രണ്ടു രംഗങ്ങള്‍ മാത്രമുള്ള ചെറിയ വേഷമാണ്. ഛായാഗ്രഹണ സഹായി യായിരുന്ന എന്നെ അതിൽ അഭിനയിപ്പിക്കുകയായിരുന്നു.  ഗോപി കുറ്റിക്കോലാണ് സംവിധായ കന്‍. കീർത്തി സുരേഷും ദേവ ദേവനും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിജയ രാഘവന്‍, അലന്‍സിയർ, ഇന്ദ്രന്‍സ്‌ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. മുഖ്യ വേഷം ചെയ്ത മറ്റൊരു ചിത്രം 'ഹോൺബില്‍' ഉടന്‍ പുറത്തിറങ്ങും. മൂന്നര വര്ഷം നീണ്ട കഠിനാദ്ധ്വാനം അതിനുപിന്നിലുണ്ട്. ചലച്ചിത്ര മേളകളാണ് ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നത്.  കഥ എന്റേതാണ്. ഡോ. എസ് മഹേഷാണ് സംവിധായകന്‍. ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യപ്പെട്ടിരുന്ന ചിത്രത്തിനു വേണ്ടി 16 കിലോ ഭാരം കുറച്ച് മുടിയും താടിയും നീട്ടി വളര്ത്തിയിരുന്നു. ഒരുപതിറ്റാണ്ടു നീണ്ട പ്രൊഫഷന്‍ പോലും 2014 ല്‍ ഞാനുപേക്ഷിച്ച് പോയത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു.  തെറ്റാലി, ഇവാൻ  ആൻഡ് ജൂലിയ, ക്യാപ്‌സ്‌ലോക്ക് എന്നി ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ച എന്റെ ലക്‌ഷ്യം ബിഗ്‌ സ്‌ക്രീന്‍ തന്നെയാണ്. ഇഷ്ടനടൻ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന വലിയ ഒരു ആഗ്രഹവുമുണ്ട്.
താങ്കളിലെ നടനെ മലയാളികൾ തിരിച്ചറിഞ്ഞ നാടകമായിരുന്നാല്ലോ കുത്ബുദിന്‍ അൻസാരി. ഒ രു ഫോട്ടോജേര്ണലിസ്റ്റായിരുന്നു അൻസാരിയിലൂടെ വലിയ ഒരു കലാപത്തെ ലോകത്തിനു പരിചയ പ്പെടുത്തിയത്. പക്ഷേ, നാടകം മാധ്യമങ്ങൾക്ക് എതിരെയായിരുന്നോ?
ആ നാടകം മാധ്യമങ്ങൾക്കെതിരെയല്ല. ഒരു ഫോട്ടോ കുത്ബുദിന്‍ അൻസാരിയുടെ വ്യക്തി ജീവി തത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും, അതയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതു മാണ് നാടകം. ഒരു  ചിത്രത്തോടെ ഗുജറാത്ത് കലാപത്തിന്റെ മുഖമായി അൻസാരി മാറിയിരുന്നു. അയാള്‍ എവിടെപ്പോയാലും ശ്രദ്ധകിട്ടും. തീര്ച്ചായായും അയാൾക്ക് പിന്നാലെ മാധ്യമങ്ങള്‍ പോ കും. ഗുജറാത്ത് കലാപത്തിന്റെ മുഖമുദ്ര എന്ന നിലയില്‍ അൻസാരിയിലാകും മീഡിയ അറ്റെന്‍ ഷാൻ. അയാള്‍ സാധാരണക്കാരനായ തയ്യൽക്കാരനാണ്. തന്റെ ചെറിയ ഫാമിലിയുമായി ഒതുങ്ങി കഴിയാനാണ് ആഗ്രഹിച്ചത്. ഇത്തരം ഒരു പ്രശ്‌നത്തിലൂടെ പ്രശസ്തിയുണ്ടാകുമ്പോഴാണ് മാധ്യമ ങ്ങ ളെ മാത്രമല്ല തന്നെ തുറിച്ചു നോക്കുന്ന എല്ലാ കണ്ണുകളെയും അയാള്‍ ഭയപ്പെടുന്നത്. താനും, തന്റെ കുടുംബവും  വീണ്ടും വീണ്ടും ആക്രമിക്കപ്പെടുമോ എന്നഭയം. ആ പ്രശ്‌നത്തെയാണ് ഞാന്‍ ഉയ ര്ത്തിക്കാട്ടിയത്.  എല്ലാവരും തന്നെ വേട്ടയാടുന്നു എന്ന് കരുതുന്ന കൂട്ടത്തില്‍  മാധ്യമങ്ങളും ഉണ്ട്. അതില്‍ നിന്ന്  മാധ്യമങ്ങളെ മാറ്റി നിര്ത്താന്‍ പറ്റില്ല.മാധ്യമങ്ങളെ വര്ഷങ്ങളോളം  ശത്രുവായാണ് അയാള്‍ കണ്ടിരുന്നത്. 
കുത്ബുദിന്‍  അൻസാരിയി ജിതേഷ് ദാമോദർ
കുത്ബുദിന്‍ അൻസാരിയുടെ വേഷപ്പകർച്ചയ്ക്ക്  കാരണമായത്?
ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ വായിച്ച കെ മോഹൻലാലിന്റെ അൻസാരിയുടെ അഭിമുഖമായിരു ന്നു നാടകത്തിലേക്ക് നയിച്ചത്. അതില്‍ നാടകമുണ്ടെന്നു മനസ്സിലാക്കി സുഹൃത്ത് ഗോപി കുറ്റി ക്കോലുമായി ചർച്ചചെയ്തു. ഗോപിതന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചത്.  
ആ നാടകം എത്ര വേദികളില്‍ കളിച്ചു.  വീണ്ടും അത് അവതരിപ്പിക്കുമോ അതോ പുതിയതോ?
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവാനിലായിരുന്നു ആദ്യ അരങ്ങേറ്റം. അവിടെ സൂര്യഫെസ്റിവലിലും നാടകം അവതരിപ്പിച്ചു. തുടർന്ന് കണ്ണൂര്‍ കാസർഗോഡ്, എന്നിവിടങ്ങളി ലായി അഞ്ചാറുവേദികളിൽ അവതരിപ്പിച്ചിരുന്നു. നരേന്ദ്ര മോദിക്കെതിരെയുള്ള നാടകമാണെ ന്നുതെറ്റിദ്ധരിച്ച പാർടി പ്രവര്ത്തകകരുടെ ഭീഷണിമൂലം ആലപ്പുഴയിൽ കളിക്കാന്‍ കഴിഞ്ഞില്ല.

പുതിയ നാടകമാണ് ഇനി. ഇതുവരെ ആരും പരീക്ഷിക്കാത്ത സാങ്കേതം ഉപയോഗിച്ചാണ് ചെയ്യാന്‍ പോകുന്നത്.  ഈ ലോകം കാണാന്‍ പോകുന്ന ദുരന്തത്തിന്റെ മുഖമായിരിക്കും അതിന്. കാലാവ സ്ഥയുമായി ബന്ധപ്പെട്ട ഒരു അവതരണമാണ്. കൊടും വേനലില്‍ മാത്രമേ അതവതരിപ്പിക്കാന്‍ പറ്റൂ. അതുകൊണ്ട് പുറം വേദിയിലായിരിക്കും. വെളിച്ചവും സംഗീതവും പ്രധാന ഘടകമായ നാട കത്തിന്റെ രചന നടന്നുകൊണ്ടിരിക്കുന്നു.   മൂന്നു-നാല് ലക്ഷം രൂപ മുടക്ക് വേണ്ടി വരുന്നതാണ്. രണ്ടു കഥാപാത്രങ്ങളുണ്ടാകും. ഞാനും എന്റെ ഒരു സുഹൃത്തും. കഥ എന്റേതുതന്നെ. സംവിധാ യകനെ തീരുമാനിച്ചിട്ടില്ല. പൂർത്തിയാകാൻ മൂന്ന്-നാല് മാസം എടുക്കും. 
നടന്‍ രൂപപ്പെട്ടതെപ്പോഴാണ്?
എന്റെ നാടായ കാസർഗോഡും കണ്ണൂരും തെരുവ് നാടകങ്ങളുടെ കേന്ദ്രമാണ്. തെരുവ് നാടക മത്സ രങ്ങളും പ്രദർശനവും അവിടെ പ്രധാനമാണ്. നായനാര്‍ സര്ക്കാരിന്റെ കാലത്ത് സാക്ഷരതാ പ്രചാ രണ കലാജാഥകള്‍ സംഘടിപ്പിച്ചിരുന്നു. ആ മുപ്പതംഗ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. പത്തു ദിവസം നാടക യാത്രയായിരുന്നു. ജില്ലയിലെ പലസ്ഥലങ്ങളിലും കളിച്ചു. ദിവസവും നാലു കളി യാണ്. രാഷ്ട്രീയ പ്രചാരണം, മത്സരം എന്നിങ്ങനെ ഒരുപാട് കളികൾ. ആസമയത്തായിരുന്നു ജന നാട്യ മഞ്ചിന്റെ സഫ്ദര്‍ ഹാഷ്മി തെരുവില്‍ കൊലചെയ്യപ്പെടുന്നത്. വീടിനടുത്തുള്ള (ഇരഞ്ഞി ക്കീൽ) പീപ്പിൾസ് ക്ളബ്ബിന്റെ നാടകങ്ങളായ പട്ടേലരുടെ പട്ടി, ചാവുകെണി എന്നീ നാടകങ്ങളില്‍ മുഖ്യനടന്‍ ഞാനായിരുന്നു. ചാവുകെണിയില്‍ വെളിച്ചപ്പാടിന്റെ വേഷമായിരുന്നു. മുപ്പതോളം സ്ഥലങ്ങളില്‍ കളിച്ച ആ നാടകം മികച്ച നടനുള്ള പുരസ്കാരവും നേടിത്തന്നിട്ടുണ്ട്. മാവേലി നാട്, അക്കൽദാമയിലെ പൂക്കൾ, പാഹി ...പാഹി, വേഷം എന്നിവയാണ് അഭിനയിച്ച മറ്റു നാടകങ്ങൾ.
 
ചാവുകെണിയിലെ വെളിച്ചപ്പാടായി ജിതേഷ് ദാമോദർ
ഒരുപതിറ്റാണ്ട് എസ് എസ് റാമിനൊപ്പം പ്രവര്ത്തിച്ച ഒരാളെന്ന നിലയില്‍ ഓർമ്മകൾ പങ്കുവ യ്ക്കാമോ?
റാമിന്റെ പ്രധാന സവിശേഷത വിവരം വേഗത്തില്‍ അറിയുമെന്നതായിരുന്നു. അതിനെ തക ര്ക്കാ്ന്‍വേണ്ടി നമ്മള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരിടത്ത് ഒരു സംഭവം നടന്നാല്‍ ചീഫ് ഫോട്ടോഗ്രാഫറായ അദ്ദേഹത്തോട് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് ഞാന്‍ അവിട പോകുക യാണ് എന്ന് പറയുമ്പോള്‍ ഞാനവിടെ നില്ക്കുകയാണ് ജിതേഷ് എന്നായിരിക്കും മറുപടി. എന്റെ ഫോട്ടോ കണ്ട് നല്ല ഫ്രെയമാണെങ്കില്‍ നേരീട്ട്  കാണാന്‍ പറ്റിയില്ലെങ്കില്‍ എന്നെ ഫോണ്‍ വിളിച്ചുപ റയും. മിതത്വമാണ് മറ്റൊരു വലിയ പ്രത്യേകത. സംസാരിക്കുന്നതും അങ്ങനെതന്നെ.  മോശമായി സംസാരിക്കില്ല.  എന്നോട് ദേഷ്യപ്പെടുന്നത് കൂടെയുള്ളയാൾക്ക് അറിയാന്‍ കഴിയില്ല. ഉടൻ ദേ ഷ്യം തീരുകയും ചെയ്യും. 2004 ല്‍ ഞാനിവിടെ വന്നപ്പോള്‍ റാമാണ് ബൈക്കില്‍ എന്നെ കൊണ്ടു പോയി സ്ഥലങ്ങളും ആൾക്കാരെയും പരിചയപ്പെടുത്തിതന്നത്. ഫങ്ഷനുകളുടെ പടം എങ്ങനെ ഏതുരീ തിയിൽ വേണ്ടതെന്നും പറഞ്ഞുതന്നു.  2012 ല്‍ സ്‌കൂള്‍ കലോത്സവ ഊട്ടുപുരയില്‍ വച്ച് അധ്യാപ കര്‍ എന്റെ ക്യാമറ തകര്ത്തപ്പോള്‍ പകരം പുതിയ ക്യാമറ കിട്ടുന്നതിന് സര്ക്കാരില്‍ സമ്മര്ദ്ദം ചെ ലുത്തിയതിനു പിന്നില്‍ അദ്ദേഹവും ശക്തമായി ഇടപെട്ടു. ആശുപത്രിയില്‍ കിട ക്കുമ്പോഴെല്ലാം റാംജിയുടെ സഹകരണമുണ്ടായിരുന്നു. 
എസ് എസ് റാമിനൊപ്പം ജിതേഷ് ദാമോദർ
ന്യുസ് ഫോട്ടോഗ്രാഫറായതെങ്ങനെ? പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടോ?
നാടകത്തെപോലെതന്നെ ന്യുസ് ഫോട്ടോഗ്രാഫിയെയും സ്‌നേഹിക്കുന്ന നാടാണ് ഞങ്ങളുടേത്. പത്രങ്ങളിലെ പടങ്ങള്‍ കാണുമ്പോള്‍ എങ്ങനെയാണിത് എടുക്കുന്നതെന്നോര്ത്ത് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തിലെ  സെൽവരാജ്, പി ജെ ഷെല്ലി, ദേശാഭിമാനിയിലെ മോഹന്‍ ഇവരൊക്കെ എന്നെ പ്രചോദിപ്പിച്ച ഫോട്ടോഗ്രാഫർമാരാണ്. അവരെപോലെ പടം എടുക്ക ണമെന്ന ആഗ്രഹമായിരുന്നു. അതിനാല്‍ ഉപജീവനത്തിനും ആഗ്രഹനിവര്ത്ത്തിക്കുവേണ്ടിയും സ്റ്റു ഡിയോയില്‍ ജോലിചെയ്തു. അവിടെനിന്ന്  ഫോട്ടോഗ്രാഫിയില്‍ അറിവുനേടി ലേറ്റസ്റ്റ് എന്ന സായാ ഹ്‌ന പത്രത്തില്‍ ഫോട്ടോഗ്രാഫാറായി കുറച്ചുനാളുകൾ അവിടെ പ്രവർത്തിച്ചു.  പിന്നീട് സ്വന്തമാ യി ഒരു സ്റ്റുഡിയോ തുടങ്ങി. അവിടം പത്രപ്രവര്ത്ത്കരുടെ സങ്കേതം തന്നെയായിരുന്നു. വൈകുന്നേ രം പത്രപ്രവര്ത്ത്കര്‍ അവിടെ സംഗമിക്കും. അവര്‍ അവിടെയിരുന്നു. ന്യുസ് എഴുതും. അവര്ക്ക്വേ ണ്ടിയും മറ്റും പടമെടുപ്പ് തുടര്ന്നുകൊണ്ടിരുന്നപ്പോഴാണ് അഭിമുഖത്തില്‍ പങ്കെടുത്തതും ഇവിടെ പോസ്റ്റിങ്ങ് ലഭിക്കുന്നതും. നാഷണൽ അഗ്രിഫെസ്റ്റ് അവാർഡ്, എകെപിഎ അവാർഡ്, പ്രസ്‌ക്ലബ് ന്യൂസ്‌ ഫോട്ടോഗ്രഫി അവാർഡ്, വിക്ടർ ജോർജ് അവാർഡ്, ഡോ. അംബേദ്‌കർ അവാർഡ്, സ്റ്റേറ്റ് റെസ്ലിങ് അസോസിയേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ സൈക്കിൾ യാത്ര ജിതേഷിന്റെ ക്യാമറയില്‍ മാത്രമാണ് പതിഞ്ഞത്. മറ്റു ഫോട്ടോജേര്ണലിസ്റ്റുകളോ മാധ്യമങ്ങളോ ഇതറിഞ്ഞില്ല.  ആ വിവരം രഹസ്യമാക്കിവച്ചു കൊണ്ട് തന്റെ പത്രത്തിന് ഒരു എക്‌സ്‌ക്ലൂസിവ് വാര്ത്ത നൽകാൻ  പ്രാപ്തനാക്കിയത് എസ് എസ് റാമില്‍ നിന്ന് പകര്ന്നുകിട്ടിയ അനുഭവജ്ഞാനമാണോ? ചിത്രം ലഭിച്ചതെങ്ങനെയെന്നും വിശദമാക്കാമോ?
റാമിന്റെ പ്രചോദനം ഇല്ലാതില്ല . സ്പോർട്സിലും പൊളിറ്റിക്‌സിലും അദ്ദേഹത്തിന്റെ കുറെ നല്ല പടങ്ങ ളുണ്ട്. അതൊക്കെ നമുക്കെപ്പോഴും ഇന്സ്പി്റേഷന്‍ തന്നെയാണ്.  രാംജിക്ക്  പോസിറ്റിവായിട്ട് എ ന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണമെന്ന മെന്റാലിറ്റിയാണ്. മോഹൻലാലിന്റെ ഈ ചിത്ര മെടുക്കാന്‍ അതും എനിക്ക് പ്രേരണയേകിയെന്നു പറയാം. മൂന്ന് വര്ഷം മുമ്പ്  പ്രിയദർശന്റെ ഗീതാ ഞ്ജലി ഇവിടെ ഷൂട്ട് ചെയ്യുമ്പോഴാണ് മോഹൻലാല്‍ ഇങ്ങനെ ഒരാഗ്രഹം പ്രകടി പ്പിച്ചതായി അദ്ദേഹ വുമായി ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, എന്തുകൊണ്ടോ അന്നത് നടന്നി ല്ല. അന്ന് മുതല്‍ ഞാനിത് ഫോളോ ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നീട് മൂന്നു മൂന്നര വര്ഷം ക ഴിഞ്ഞ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലനുവേണ്ടിയാണ് മോഹൻലാല്‍ വീണ്ടും തിരുവ നന്തപുരത്ത് എത്തുന്നത്. അപ്പോള്‍ മോഹൻലാലുമായി ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ പോ കാനുള്ള സാധ്യതയുണ്ടെന്നറിഞ്ഞു. എന്നാണെന്നു പറഞ്ഞില്ല. പിന്നെയും അന്വേഷണം തുടര്ന്നു. ഒടുവില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത് ചിലപ്പോള്‍ ഷൂട്ടിങ് അവസാനിച്ച് പോകുന്ന ദിവസം അ തിന് സാധ്യതയുണ്ടെന്നാണ്. പിന്നിടറിഞ്ഞു നാലരമണിക്ക് അതുവഴി പോകുമെന്ന്. അത് രാത്രി പന്ത്രണ്ടു മണിക്കാണ് അറിയുന്നത്.   ഞാന്‍  മൂന്നുമണിക്കവിടെ സെക്രട്ടറിയേറ്റിനു മുന്നിലെ മാധ വരായരുടെ  പ്രതിമക്ക് മുന്നില്‍ നിന്നു. വളരെ അപ്രത്യക്ഷിതമായിട്ട്  നാലര മണിക്ക് അദ്ദേഹം അവിടെ കാറില്‍ വന്നിറങ്ങി. അദ്ദേഹത്തിനായി വച്ചിരുന്ന സൈക്കിളെടുത്ത് പഴയ ഇന്ത്യന്‍ കോ ഫീ ഹൗസുവരെ സവാരി ചെയ്തു. അറിയാവുന്നതുകൊണ്ട് ഫോട്ടോ എടുക്കുന്നതില്‍ നിന്ന് എന്നെ അദ്ദേഹം തടഞ്ഞില്ല. മൊബൈലില്‍ പകര്ത്ത്രുതെന്ന് കര്ശനനിര്ദ്ദേഞശത്തോടെ ഫോട്ടോക്ക് നി ന്ന്തന്നു. വാഹന യാത്രക്കാര്‍ കണ്ടെങ്കിലും വളരെ ആശ്ചര്യത്തോടെ കടന്നുപോകുകയാണ് ചെയ്തത്. അവിടെ സ്ഥാപിച്ചിട്ടുള്ള പോലീസ് ക്യാമറയിലൂടെ നടനെ തിച്ചറിഞ്ഞ് എസ്‌ക്ലൂസിവ് നഷ്ടപ്പെടു മോ എന്നും ഞാന്‍ ഭയപ്പെട്ടു. പക്ഷേ, ഒരു കുഞ്ഞു പോലും ആ വാര്ത്തയറിഞ്ഞില്ല. അറിഞ്ഞത് അടുത്ത പ്രഭാതത്തില്‍ പത്രം ഇറങ്ങിയപ്പോള്‍ മാത്രമാണ്. 
സെക്രട്ടറിയേറ്റിനു മുന്നിലൂടെ മോഹൻലാൽ സൈക്കിൾ ചവിട്ടി നീങ്ങുന്നു    
സിനിമയിലിപ്പോള്‍ നല്ല വാര്ത്തകള്‍ അല്ല കേൾക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു നടന്‍ അറസ്റ്റിലുമായി.   ഇതിനെന്താണ് കാരണമായി കാണുന്നത്?
ലഹരി സ്ത്രീ പണം ഇവയുമായി ബന്ധപ്പെട്ട് സിനിമയില്‍ ഒരുപാട് വൃത്തികേടുകള്‍ നടക്കുന്നുണ്ട്. ആ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വ്യാപരിക്കാന്‍ പറ്റുന്ന ഒന്നാണ് പണം. അതാണ് പ്രധാന ആ കര്ഷണവും. അതുമൂലമാണ് കൂടുതൽ അരാജകത്വം നടക്കുന്നതും. അതുതടയേണ്ട സിനിമസം ഘടനയിലെ പല മുതിര്ന്ന ആൾക്കാരും അവയില്‍ ഉൾപ്പെടുമ്പോൾ എങ്ങനെ ഇല്ലാതാകും. സംഘ ടന ശക്തിപ്രാപിച്ചെങ്കിൽ മാത്രമേ അതൊക്കെ ഇല്ലാതാകൂ. സംഘാടകത്വം രാഷ്ടീയതീതമാ യിരിക്കണം.
ഇഷ്ടനടനുമായി സൗഹൃദത്തിലാണല്ലോ അതെങ്ങനെയാണ് രൂപപ്പെട്ടത്  
ചില പ്രൊജക്റ്റികളിലൂടെയാണ് സൗഹൃദം വളർന്നത്. 2009  ഡിസംബര്‍ രാത്രിയില്‍ മോഹൻലാല്‍ ക്യാമറയുമായി നഗരത്തില്‍ ഇറങ്ങിയെന്ന വാര്ത്തംയ്ക്കു വേണ്ടിയാണ് ആദ്യമായി അദ്ദേഹത്തെ സമീപിക്കുന്നതും അതുമായി ബന്ധപ്പെട്ട ഒരഭിമുഖം ചെയ്യുന്നതും.  അതിനുശേഷം മറ്റൊരു പ്രോജ ക്ടായ അന്തരംഗത്തിലെ ഛായാപടത്തിനുവേണ്ടിയും അഭിമുഖം ചെയ്തിരുന്നു. അത് പുസ്തകമാക്കി യപ്പോള്‍ പ്രകാശനം ചെയ്യാന്‍ അദ്ദേഹത്തെയാണ്  സമീപിച്ചത്. എറണാകുളത്ത് വച്ച്  ചെയ്യാമെന്നും പത്ത് പതിനഞ്ചുമിനുട്ട് മാത്രമേ തന്റെ സാന്നിധ്യം ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം ഫങ്ഷനില്‍ നാല്പ്പാത്തിയഞ്ച്മിനുട്ട് ചെലവഴിച്ചു. മോഹൻലാലിന്റെ ഒരുദിവസം എന്ന പ്രൊജക്ടിനുവേണ്ടി വീ ണ്ടും പോകേണ്ടിവന്നു. മോഹൻലാല്‍ രാവിലെ ഉറക്കമെണീല്ക്കുടന്നതു മുതല്‍ വൈകുന്നേരം വരെയുള്ള കാര്യങ്ങളുടെ ഫോട്ടോ സീരീസായിരുന്നു അത്. ജോഷിയുടെ 'ലോക്പാല്‍' സിനിമയുടെ സെറ്റിലും വീട്ടിലും ഒക്കെയായി രണ്ടു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അത് പ്രസിദ്ധീകരിച്ചു കണ്ടപ്പോഴുണ്ടായ ഇഷ്ടം  അദ്ദേഹം.നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു ദിവ സം  മുഖ്യമന്ത്രിയെ കാണാനായി സെക്രട്ടറിയേറ്റില്‍ വന്നപ്പോള്‍ കാറില്‍ കയറാന്‍ നേരത്ത് എന്നെ തട്ടിയിട്ട് നന്നായിട്ടുണ്ട് മോനെ എനിക്കിഷ്ടപ്പെട്ടുവെന്നു പറഞ്ഞിരുന്നു. ഇപ്പോഴാണ്  അദ്ദേഹത്തെ മുന്കൂിട്ടിയറിയിക്കാതെ ഞാന്‍ പ്രഭാത സൈക്കിള്‍ ചവിട്ടിന്റെ ചിത്രമെടുക്കുന്നത്. അത് അടിച്ചു കണ്ട ശേഷം  നന്നായിട്ടുണ്ടോ? ഇഷ്ടപ്പെട്ടോ? എന്ന് വിളിച്ചു ചോദിച്ചിരുന്നു. പുതിയ വിഷയങ്ങളും അതിലെ വ്യത്യസ്തതയുമാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നത്. 
ഫോട്ടോപ്രദർശനത്തിന് പദ്ധതിയുണ്ടോ?
തീര്ച്ചയായും ഉണ്ട്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ പന്ത്രണ്ടു വര്ഷയമായി ഫോളോചെയ്തു പകര്ത്തിയ ചിത്രങ്ങളുടെ പ്രദര്ശ്നം ഉടനെയുണ്ടാകും. അതിന് സ്‌പോണ്സെറെ കാത്തിരിക്കുകയാ ണ്. കേരളത്തിലുടനീളം അദ്ദേഹത്തിന്റെ ശില്പങ്ങളിലൂടെ യാത്ര ചെയ്തു പകർത്തിയ ആയിര ത്തോ ളം ചിത്രങ്ങള്‍ കൈവശമുണ്ട്. ശില്പങ്ങള്‍ ഉണ്ടാക്കുന്നതും പ്രോസസിങ്ങും എല്ലാം ഉണ്ട്. അവയിൽ നിന്ന് തെരെഞ്ഞെടുത്ത ഒരാൾപൊക്കമുള്ള 75-100 ചിത്രങ്ങളുടെ പ്രദർശനമാണുദ്ദേശിക്കുന്നത്.
കാനായി കുഞ്ഞിരാമനും ഭാര്യ നളിനിക്കുമൊപ്പം ജിതേഷ് ദാമോദർ
പുസ്തകങ്ങൾ  
സാംസ്‌കാരിക സാമൂഹിക സിനിമ മേഖലയിലെ പ്രമുഖരുടെ നഷ്ടപ്പെട്ടുപോയ ചിത്രങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അന്തരംഗത്തിലേ ഛായാപടങ്ങള്‍ എന്ന പേരില്‍ നമ്മുടെ പ്രസിദ്ധീകര ണത്തിലെ  മുപ്പത്തൊന്പത് പംക്തികള്‍ പുസ്തകമാക്കിയിരുന്നു.  മറ്റൊന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 39 ആഴ്ചകളില്‍ പ്രസിദ്ധികരിച്ച  രാമചന്ദ്ര ബാബുവുമായുള്ള അഭിമുഖം സിനിമ ജീവിതാനുഭവങ്ങ ള്‍ ആഗസ്റ്റില്‍ അവർ പുസ്തകമായി ഇറക്കുന്നുണ്ട്. സിനിമയിലെ ചില വ്യക്തികളും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും കോര്ത്തിണക്കുന്ന മൂന്നാമത്തെ പുസ്തകത്തിന്റെ ആ ലോചനയിലാണി പ്പോള്‍.
അന്തരംഗത്തിലേ ഛായാപടങ്ങള്‍ മോഹൻലാൽ പ്രകാശനം ചെയ്യുന്നു. ജിതേഷ് ദാമോദർ, രമേശ് ചെന്നിത്തല, കാനായി 
കുടുംബം; സപ്പോര്ട്ട്  
ഭാര്യ ആശാമോഹന്‍ . ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചീഫ് സബ് എഡിറ്ററാണ്. മകന്‍ നിര ഞ്ജന്‍ നാലാം ക്ലാസ്സിലും മകള്‍ നന്മ രണ്ടാം ക്ലാസ്സിലും പഠിക്കുന്നു.   എന്നെക്കാളും സിനിമയോട് അ ഗാതമായ സ്‌നേഹമുണ്ട് ആശക്ക്. ഹിന്ദി, തമിഴ്, പഴയ മലയാള ചിത്രങ്ങള്‍ ഇവയെകുറിച്ച് നല്ല ജ്ഞാനമാണ്.  ഞങ്ങളെ അടുപ്പിച്ചതും മുന്നോട്ടു നയിക്കുന്നതും സിനിമയാണ്. എന്റെ എല്ലാസ്വത ന്ത്ര്യത്തിനും വഴങ്ങിതരുന്ന ഒരാളാണ്.  നന്നായിട്ടു സപ്പോർട്ട് ചെയ്യുന്നുണ്ട്. പോ പോ എന്ന് പറഞ്ഞു തള്ളിവിടുന്ന അവൾ ഒരുകാര്യത്തിലും എനിക്ക് വിലങ്ങുതടിയാകാറില്ല. 
നന്മ, നിരഞ്ജന്‍, ആശാമോഹന്‍
സിനിമയാണ് നിങ്ങളെ അടുപ്പിച്ചതെന്ന് പറഞ്ഞല്ലോ, പ്രണയവിവാഹമായിരുന്നോ? എങ്കിൽ പ്രണയാനുഭവം പങ്കുവയ്ക്കാമോ?  
ഞാനെടുത്ത ഫോട്ടോ കണ്ടാണ് ആശ എന്നെ ഇഷ്ടപ്പെട്ടത്.  ട്രെയിനീയായി വരുമ്പോള്‍ ആശ എന്നെ കണ്ടിട്ടില്ലായിരുന്നു. പക്ഷെ എന്റെ പേരറിയാം. ജിതേഷ് ദാമോദര്‍ എന്ന ക്രെഡിറ്റ് ലൈനും ഫോ ട്ടോസും കാണാറുണ്ട്. പക്ഷേ, ആളാരെന്ന് അവള്ക്ക് അറിയില്ലായിരുന്നു. അവള്‍ കരുതിഎസ് എസ് റാമായിരിക്കും ഞാനെന്ന്. റാമിനെ അവൾക്ക് കണ്ടാല്‍ അറിയാം. പേരറിയില്ല. എന്റെ പേര റിയാം.  കണ്ടാല്‍ അറിയില്ല. എന്റെ പടങ്ങൾ കാണുമ്പോൾ അവള്‍ റാമിനെ അഭിനന്ദിക്കും. അത് കുറച്ചു ദിവസം തുടര്‍ന്നു. റാം വിചാരിച്ചത്  ജിതേഷിനോട് പറയാനുള്ള മടികാരണം തന്നോട് പറ ഞ്ഞതായിരുക്കുമെന്നും. ഒരു ദിവസം അവളുടെ കൂടെ ട്രെയിനിങ്ങിനു വന്ന കൂട്ടുകാരി ഇതാണ് ജിതേഷ് നിനക്കറിയില്ലേ എന്ന് എന്റെ സാന്നിധ്യത്തില്‍ ചോദിച്ചപ്പോഴാണ് ഒരു നടുക്കത്തോടെ അ വള്‍ അറിയുന്നത്. പിന്നീട് അവൾ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഫോട്ടോയെക്കുറിച്ചും സിനിമയെ ക്കുറിച്ചും നമ്മൾ സംസാരിക്കും. അത് പതിയെ പ്രണയമായി.  

നാടകം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് നല്ല നടന്മാരെയാണ്. ജനങ്ങളുടെ കയ്യെത്തും ദൂരത്ത് അവരുടെ തത്സമയപ്രതികരണമറിഞ്ഞ് അഭിനയമികവ് കാഴ്ചവയ്ച്ചവർ സിനിമയുടെ ഗിരിശൃംഗത്തിലേറിയിട്ടും യഥാർത്ഥ കലയുടെ നന്മവെടിഞ്ഞില്ല. അവിടേക്കാണ് ജിതേഷ് തെരുവ് നാടകത്തിന്റെ ഊർജവുമായി കടന്നുചെല്ലുന്നത്.  പ്രതിഭയും കഴിവും കഠിനാധ്വാനവും യഥേഷ്ടം കൈമുതലായുള്ള അദ്ദേഹത്തിന് സിനിമയിൽ നല്ല നടനായി ഉയരാനും മറ്റു പദ്ധതികൾ പൂർത്തീകരിക്കാനും കഴിയട്ടെ. 

Views: 2891
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024