തിരുവനന്തപുരം: ശിശുദിനമായ ഇന്ന് (നവംബര്‍ 14) ഭാരത് ഭവനും ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയും സംയുക്തമായി രാവിലെ 10 മണിക്ക് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ സന്തോഷ് ശിവന്‍ സാക്ഷാത്കാരം നിര്‍വ്വഹിച്ച മല്ലി എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ഇതിന് മുന്നോടിയായി മലയാള ചലച്ചിത്ര രംഗത്ത് ഛായാഗ്രാഹകന്‍, നിശ്ചല ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹങ്ങളായ സംഭാവനകള്‍ അര്‍പ്പിച്ച ശിവനെ ആദരിക്കുന്നു. പ്രൊഫ. അലിയാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ആദരിക്കല്‍ ചടങ്ങില്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എം. എഫ്. തോമസ്, ഗിരിജ സേതുനാഥ്, കെ.പി. കണ്ണന്‍, മധു കൊട്ടാരത്തില്‍ തുടങ്ങിയവരും 300 ഓളം കുട്ടികളും പങ്കെടുക്കും. ചലച്ചിത്ര പ്രദര്‍ശനം സൗജന്യമായിരിയ്ക്കും.