CINEMA19/06/2018

ദേശീയ അവാര്‍ഡിന് തുല്യമാണോ ചാനല്‍ അവാര്‍ഡ്; ആ നടന്‍ പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്

എസ് ആർ
സിനിമ അവാര്‍ഡുകളുടെ പെരുമഴക്കാലത്ത് ആ നടന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രവര്‍ത്തിച്ചില്ലെങ്കിലുമാണ് അതിശയം. പ്രധാനാമായും ചാനലുകള്‍ അവാര്‍ഡുകള്‍ നല്‍കു വാന്‍ മത്സരിക്കുന്ന കാലത്താണെന്നുകൂടി ഓര്‍ക്കണം. അപ്പോള്‍ പിന്നെ ഒരുവിധം പേരെടുത്ത പടത്തിലെ നായകന് ഒന്നില്‍ കൂടുതല്‍ ചാനല്‍ അവാര്‍ഡുകള്‍ വ്യത്യസ്ത ടൈറ്റിലില്‍ കിട്ടിയിരിക്കും.  അതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രതിഭാസം.  അത് നടന് മാത്രമാകണമെന്നില്ല സിനിമയുടെ മറ്റു മേഖലകളിലുള്ളവര്‍ക്കും ബാധകമാണ്.  പക്ഷെ, മറ്റുള്ളവര്‍ക്ക് താരപ്പൊലിമയില്ലാത്തതിനാല്‍ നടനാണ് അവാര്‍ഡുകള്‍ക്ക് കൂടുതല്‍ അവസരം.   ആ അവാര്‍ഡുകള്‍ നടന്മാരെ പിണക്കാതെ എന്തൊക്കെ പേരിലാണ് ചാനലുകള്‍ നല്കപ്പെടുന്നത്. അങ്ങനെ അവാർഡുകൾ കിട്ടുമ്പോൾ നിഷേധിക്കുവാനുള്ള പ്രവണതയും കൂടും. ഒന്ന് വേണ്ടാന്ന് വച്ചാൽ ഒന്നിൽക്കൂടുതൽ വേറെ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ചുമ്മാ നിഷേധിക്കുന്നത്. അങ്ങനെ നമ്മടെ ഒരു പ്രഗത്ഭ നടൻ ദേശീയ അവാർഡ് സ്വീകരിക്കാതെ തിരിച്ചെത്തിയത് വലിയ വിവാദമായിരുന്നു.  കൂടെ മറ്റു പ്രഗത്ഭരും ഉണ്ടായിരുന്നു. പക്ഷെ, ആ നടൻ ഈ അടുത്ത സമയത്ത് ഒരു പ്രമുഖ ചാനൽ നൽകിയ മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചിട്ട് അതുയർത്തി താഴ്ത്തി ജനങ്ങളോടായി പ്രഖ്യാപിച്ചത് ദേശീയ അവാർഡെന്നാണ്.  ദേശീയ അവാർഡിന്റെ മഹത്വം വിസ്മരിച്ചുകൊണ്ട് അത് സ്വീകരിക്കാതെ മലയാളം സിനിമയെ മാത്രം പരിഗണിച്ച ആ ചാനൽ അവാർഡ് സ്വീകരിച്ച ആ നടൻ അങ്ങനെ പറയാൻ പാടുണ്ടോ? അതിലൂടെ വീണ്ടും ദേശീയതയെ വെല്ലുവിളിക്കുകയല്ലേ ചെയ്തത്!
Views: 1536
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024