CINEMA07/03/2019

പി.ഭാസ്‌കരൻ ചരമ വാര്‍ഷിക ദിനാചരണം

ayyo news service
പി.ഭാസ്‌കരന്റെ പ്രതിമയില്‍ കെ.മുരളീധരന്‍ എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തുന്നു
തിരുവനന്തപുരം: പി ഭാസ്‌കരന്റെ 12-ാം ചരമ വാര്‍ഷിക ദിനാചരണം  ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി ആചരിച്ചു. വെള്ളയമ്പലം മാനവീയം വീഥിയില്‍ പി.ഭാസ്‌കരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി കെ.മുരളീധരന്‍ എം.എല്‍.എ അനുസ്മരണ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. മലയാള സിനിമയെ മലയാളീകരിച്ച സകലകലാവല്ലഭനാണ് പി.ഭാസ്‌കരനെന്ന് അദ്ദേഹം പറഞ്ഞു. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്ത ഭാസ്‌കരന്‍ മാസ്റ്റര്‍ നല്ല നടനും മികച്ച സംവിധായകനുമായിരുന്നുവെന്നും എം.എല്‍.എ അനുസ്മരിച്ചു. ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ. എം.ആര്‍ തമ്പാന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത്, മണക്കാട് രാമചന്ദ്രന്‍, സുകു പാല്‍ക്കുളങ്ങര, ഗോപന്‍ ശാസ്തമംഗലം, ജയശ്രീ ഗോപാലകൃഷ്ണന്‍, ഷീല എബ്രഹാം, സാംസ്‌കാരിക വേദി സെക്രട്ടറി ടി. നാരായണന്‍, ജി. ശിവകുമാര്‍, അജിത്‌രാജ്, രാജ്കുമാര്‍, ബാബുകൃഷ്ണ, ജയകുമാര്‍ തുടങ്ങിയവരും  പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിച്ചു. 

Views: 1407
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024