മനോജ് എസ്.നായര്‍
ബ്ലോഗറും തിരക്കഥാകൃത്തുമായ മനോജ് എസ്.നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി. കുന്നില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നഹാസ് മുഹമ്മദ് ഇസ്മായില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ക്രിസ്മസ് രാത്രിയില്‍ സുഹൃത്തുക്കളുടെ ഹൈറേഞ്ചിലൂടെയുളള യാത്രയ്ക്കിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ പ്രമേയം. 2017 ലെ കോണ്ടാക്ട് തിരക്കഥാ രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ മനോജ് എസ്. നായരുടെ തന്നെ തിരക്കഥ ആണ് സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി.
മണി നായര്‍, നാജിഖാന്‍
അനുരാഗ കരിക്കിന്‍വെളളം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നാജിഖാന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജപ്പുര രാധാകൃഷ്ണന്‍, ഡിസ്‌നി ജയിംസ്, മണി നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം : ഹരീഷ് കൃഷ്ണന്‍. അതിരന്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേയനായ പി.എസ്. ജയഹരി ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രസംയോജനം : മിഥുന്‍ മുരളി. ചമയം : ബൈജു ബാലരാമപുരം. ശബ്ദലേഖനം : ടി. കൃഷ്ണനുണ്ണി. കളറിംഗ് : ആര്‍. മുത്തുരാജ്. എഫക്ട്‌സ് : രാജ് മാര്‍ത്താണ്ഡം. കലാസംവിധാനം : കൃഷ്ണമുരളി. പി.ആര്‍.ഒ : റഹിം പനവൂര്‍.
പൂജപ്പുര രാധാകൃഷ്ണന്‍, ഡിസ്‌നി ജയിംസ്
പോത്തന്‍കോട്, വെളളായണിപ്പാറ, മലമുകള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ചലച്ചിത്ര - ടെലിവിഷന്‍ രംഗത്തെ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘടനയായ കോണ്‍ടാക്ടിന്റെ ലെസ്സണ്‍സ് എന്ന അഞ്ചു ചിത്രങ്ങളുടെ സമാഹാരങ്ങളില്‍ ഒന്നാണ് സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി.
താരങ്ങളും അണിയറപ്രവർത്തകരും
ഒട്ടേറെ ദേശീയ, അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ഗോള്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് മനോജ് എസ്. നായര്‍