ഹൃദയദാനത്തിന്റെ മഹത്വവും നന്മയും പ്രതിപാദിക്കുന്ന സംഗീത ആല്‍ബമാണ് ഹൃദയരാഗം. ബോളിവുഡ് താരങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്ത, പ്രേക്ഷകശ്രദ്ധ നേടിയ വീരം എന്ന സിനിമയുടെ നിര്‍മ്മാതാവായ ചന്ദ്രമോഹന്‍പിള്ള ആണ് ചന്ദ്രകല ആര്‍ട്‌സിന്റെ ബാനറില്‍ ഈ ആല്‍ബം നിര്‍മ്മിച്ചത്. ആല്‍ബത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ചന്ദ്രമോഹന്‍പിള്ള തന്നെയാണ്. സംഗീതസംവിധാനവും ആലാപനവും നിര്‍വ്വഹിച്ച് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മധുബാലകൃഷ്ണന്‍ ആണ്.
മാത്യൂസ് പി.മാത്യൂസ്, മധുബാലകൃഷ്ണന്‍
വ്യത്യസ്ത സംഗീത ദൃശ്യാനുഭവം നല്‍കുന്ന ഈ ആല്‍ബത്തിന്റെ ആശയവും സംവിധാനവും സച്ചി ആണ്. ഒറ്റയ്ക്കാക്കിയ വിധിയെ ഉള്‍ക്കൊള്ളാനാകാതെ വിങ്ങുമ്പോഴും പ്രാണനായ ഏക മകന്റെ ഹൃദയം മറ്റൊരാള്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്ത ഒരച്ഛന്റെ മൗനപ്രാര്‍ത്ഥനയാണ് ആല്‍ബത്തിന്റെ പ്രമേയം. സ്റ്റീവ്‌സാം ബിനോയ്, ബിബിന്‍ ജോസ്, ഷിനോദ് നായര്‍, മാത്യൂസ് പി.മാത്യൂസ്, മനു ചിങ്ങന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ചന്ദ്രമോഹന്‍പിള്ള, മധുബാലകൃഷ്ണന്‍, സച്ചി, സ്റ്റീവ്‌സാം ബിനോയ്
ഛായാഗ്രഹണം: എസ്.വി.ഷണ്‍മുഖന്‍. എഡിറ്റിംഗ്: അനില്‍ ബോസ്. കലാസംവിധാനം: ബിനീഷ് നെന്മണ്ട. മേക്കപ്പ്: കൃഷ്ണന്‍ പെരുമ്പാവൂര്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: പ്രിയ മോഹന്‍, മനുചിങ്ങന്‍. ഛായാഗ്രഹണ സഹായി: രാജേഷ് കീഴില്ലം. വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍.
ചന്ദ്രകല ആര്‍ട്‌സിന്റെ യൂട്യൂബ് ചാനലില്‍ മറ്റ് ആല്‍ബങ്ങളോടൊപ്പം ഈ ആല്‍ബവും കാണാന്‍ കഴിയും.
എസ്.വി.ഷണ്‍മുഖന്‍, മധുബാലകൃഷ്ണന്‍, സച്ചി
മഴനീര്‍ കണങ്ങള്‍ എന്ന ആല്‍ബത്തിലൂടെ ഏറെ ശ്രദ്ധേയയായ സംവിധായികയാണ് സച്ചി. സച്ചിയും സാന്റിയും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഭ്രഷ്ട് എന്ന സിനിമ വൈകാതെ തിയേറ്ററുകളിലെത്തും.