റിഷ പി. ഹരിദാസ്, ചിറ്റു എബ്രഹാം
കോളേജ് കാമ്പസ് പശ്ചാത്തലത്തിലുളള കഥ പറയുന്ന ചിത്രമാണ് പട്ടം. നവാഗതനായ രജീഷ് വി. രാജ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് സോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാസിം റഷീദ്, ജെ. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ് വി. രാജ, കവിതാ വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്നു.
ഒരു കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുളള അമ്പതോളം കുട്ടികള്‍ സപ്ത ദിന പരിസ്ഥിതി സൗഹൃദ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ നാലു നായകന്‍മാരും നാലു നായികമാരുമുണ്ട്. അമ്പതോളം പുതുമുഖങ്ങളും മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
അപര്‍ണ്ണ മേനോന്‍, ശ്രീലക്ഷ്മി, രഞ്ജിത് കൃഷ്ണ, ലാലു ജെ എസ്, ധനുഷ് കുമാര്‍, അനന്ദു, ജാസിം റഷീദ്, മാത്യൂ ജോട്ടി, അഞ്ജു ജോസഫ്, ക്ലെമന്റ് കുട്ടന്‍
ചിറ്റു എബ്രഹാം, റിഷ പി. ഹരിദാസ്, ജാസിം റഷീദ്, ശ്രീദര്‍ശ്, ലയന രമേശ്, ജിഷ്ണു രവീന്ദ്രന്‍, ശരണ്യ കെ. സോമന്‍, മാത്യൂ ജോട്ടി, അപര്‍ണ്ണ മേനോന്‍, ജുഹി റസ്തകി, അനാമിക, ബിജുക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, ഷിബു ലബാന്‍, മുന്‍ഷി ഹരി, അജിബായ്, രഞ്ജിത്ത് ചെങ്ങമനാട്, ബിനീഷ് ബാസ്റ്റിന്‍, ക്ലെമന്റ് കുട്ടന്‍, അജയകുമാര്‍ ശ്രീനിവാസ്, രാജേഷ് വയനാട്, റിനു കല്യാണി, ധനുഷ് കുമാര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ശരണ്യ കെ. സോമന്‍, ജിഷ്ണു രവീന്ദ്രന്‍
ഛായാഗ്രഹണം: വിപിന്‍ രാജ്, ഗോപുപ്രസാദ്. ഗാനരചന: രജീഷ് വി. രാജ, ശ്രീജിത്ത് ജെ.ബി. സംഗീതം: പ്രശാന്ത് മോഹന്‍ എം.പി. ഗായകര്‍: ഉണ്ണിമേനോന്‍, വിധു പ്രതാപ്, അഞ്ജു ജോസഫ്, അനാമിക, ശ്രീജിത്ത് ബാബു, സൗമ്യ, ആന്‍സി സജീവ്, പവിത്ര മോഹന്‍. എഡിറ്റര്‍: അഖില്‍രാജ് പുത്തന്‍വീട്ടില്‍. കോറിയോഗ്രാഫര്‍: ആന്റോ ജീന്‍പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ക്ലെമന്റ് കുട്ടന്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. കലാസംവിധാനം: റെനീഷ് പയ്യോളി. പശ്ചാത്തല സംഗീതം: ജുബൈര്‍ മുഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഗാന്ധി കുട്ടന്‍. അസോസിയേറ്റ് ഡയറക്ടര്‍: ബേബി ശാലിനി. പ്രൊഡക്ഷന്‍ ഡിസൈനര്‍: തൊടിയൂര്‍ രാജശേഖരന്‍. സ്റ്റില്‍സ്: രതീഷ് രവീന്ദ്രന്‍. കാസ്റ്റിംഗ് ഡയറക്ടര്‍: ഷംനാദ് പറമ്പില്‍. പബ്ലിസിറ്റി ഡിസൈനര്‍: റോസ് മേരി ലില്ലു.