CINEMA22/11/2019

ലാല്‍ജോസ് പ്രധാന കഥാപാത്രമാകുന്ന 'കുട്ടിയപ്പനും ദൈവദൂതരും' തിയേറ്ററുകളിലേക്ക്

Rahim Panavoor
ലാല്‍ജോസ്
ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസ് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയപ്പനും ദൈവദൂതരും എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഗോകുല്‍ ഹരിഹരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫീല്‍ഗുഡ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വി.ഹരിസുധന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് സൗപര്‍ണിക ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വെങ്കിടേഷ് വെങ്കി, സന്തോഷ് രാജ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചത്.
ധനില്‍കൃഷ്ണ, റിയ വിനോയ്, ബേബി അനന്ദ്രിത
അണിയറ പ്രവര്‍ത്തകര്‍ യുവാക്കളാണ് എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. യാദൃശ്ചികമായി ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന കുട്ടിയപ്പന്‍ എന്ന പാചകക്കാരനും ഓട്ടോ ഡ്രൈവറായ ഗിരിയും തമ്മിലുള്ള സംഭാഷണവും തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളുമായി സിനിമയുടെ കഥ വികസിക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന കുടംബചിത്രമാണിത്. ഒരു നായ നിര്‍ണ്ണായക കഥാപാത്രമായി എത്തുന്നു എന്ന മറ്റൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ലാല്‍ ജോസിനെ കൂടാതെ അരിസ്റ്റോ സുരേഷ്, ഡോ.രാജ്കുമാര്‍, ധനില്‍കൃഷ്ണ, അരുണ്‍ ഗോപന്‍, അരുണ്‍ഭായ് തിരുവനന്തപുരം, വിഷ്ണുജയ്, വിമല്‍ എസ്., വിനുമിത്ര. ബിജില്‍ ബാബു, സുവിന്‍ലാല്‍, അഖില്‍ ഭരത്, സന്ദീപ് കരുണാകരന്‍, വിഷ്ണു ആര്‍.രാജ്, വിശ്വമോഹന്‍, രാകേഷ്, ഋഷികേശ്, ജയകൃഷ്ണന്‍, ദേവിക സന്തോഷ്, റിയ വിനോയ്, ബേബി അനന്ദ്രിത, ബേബി കൃഷ്ണപ്രിയ, ബേബി ചിന്മയ, ബേബി പാര്‍വണ,  പ്രിയാ വിഷ്ണു, ആര്യാ ശ്രീകണ്ഠന്‍  തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
തിരുവനന്തപുരം , മാര്‍ത്താണ്ഡം, ചേര്‍ത്തല എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഡോ.രാജ്കുമാര്‍, ബേബി ചിന്മയ
ഗാനരചന : രതീഷ് തുളസീധരന്‍. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം :  ആദര്‍ശ് പി.വി. ഗായകര്‍ : നജീം അര്‍ഷാദ്, അരവിന്ദ് വേണുഗോപാല്‍, ജോബ് കുര്യന്‍. ഛായാഗ്രഹണം: വിപിന്‍ രാജ്. എഡിറ്റിംഗ്: ശരണ്‍ ജി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശരത് ബാലകൃഷ്ണന്‍. കോസ്റ്റ്യൂംസ്:ചിത്ര ടി.എച്ച്. കലാസംവിധാനം : മഹേഷ് വര്‍ക്കല. മേക്കപ്പ്: അര്‍ജ്ജുന്‍ തിരുവനന്തപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്യാം സരസ്സ്. പിആര്‍ഒ: റഹിം പനവൂര്‍. സെക്കന്‍ഡ് ക്യാമറാമാന്‍: അഭിജിത് ജിത്തു പൊട്ടന്‍കാവ്. കോറിയോഗ്രാഫി: സജീഷ് ഫൂട്ട് ലൂസേഴ്‌സ്. സ്റ്റില്‍സ്: അജി മസ്‌ക്കറ്റ്. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സുഖില്‍ സാന്‍, നിതിന്‍ മധു ആയൂര്‍, വിമല്‍ എസ്, അബി നായര്‍, വിനീത് താമരം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിശ്വപ്രകാശ് നെടുമങ്ങാട്. അനിമല്‍ ട്രെയിനര്‍: മുഹമ്മദ് ഷാജി. വി എഫ് എക്‌സ്: പിക്‌സ്റ്റോള്‍. ഡിസൈന്‍സ്: ഹൈഹോപ്പ് ഡിസൈന്‍സ്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും.
Views: 1892
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024