സനീഫ് അലി, ജിന്റോ, ശിവജി ഗുരുവായൂര്‍
കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന 'സ്വപ്നസുന്ദരി' പ്രണയത്തിനും സംഗീതത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ്. അല്‍ഫോണ്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഷാജു സി. ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. റോയിറ്റ അങ്കമാലിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് സീതു ആന്‍സനും കുമാര്‍ സെനും ചേര്‍ന്നാണ്.
സമ്പന്ന കുടുംബത്തിലെ എന്‍ജിനീയറായ മകന്‍ ഷാനു ജോലിയ്ക്ക് പോകാതെ ചിത്രരചന, മോഡലിംഗ് എന്നിവയുമായി നടക്കുന്നു. അവനെ ഫോണില്‍ വിളിക്കുന്ന ഒരു പെണ്‍കുട്ടിയെ തേടി ഷാനു മൂന്നാറിലേക്ക് ബൈക്കില്‍ യാത്ര തിരിക്കുന്നു. തേയിലത്തോട്ട ഉടമയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ തേക്കാട്ടില്‍ സഖറിയയുടെയും മകന്‍ ജോണിന്റെയും തൊഴിലാളി നേതാവ് സെല്‍വന്റെയും മുന്നില്‍ അവന്‍ എത്തപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സസ്‌പെന്‍സ് രംഗങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു

സനീഫ് അലി, ഡോ. രജിത്കുമാര്‍, രമ്യാ പണിക്കര്‍, ജിന്റോ, നിഷാദ് കല്ലിംഗല്‍, ശിവജി ഗുരുവായൂര്‍, സാജന്‍ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, ഷാന്‍സി സലാം, അന്ന ഏയ്ഞ്ചല്‍, വിഷ്ണു ജി. നായര്‍, ഷാജന്‍ കുന്നംകുളം, ബെന്നി കോട്ടയം, മുഹമ്മദ് സാജിദ് സലാം, ബാലസൂര്യ, രാജശ്രീ, ദിവ്യാ തോമസ്, ഷാരോണ്‍ സഹിം , ഷാര്‍ലറ്റ് , ദേവി നന്ദന, സോന, ഫിറോസ് ബാബു, സ്വാമി ഗംഗേഷാനന്ദ, സാഫല്യം കബീര്‍, , രവി മസ്‌കറ്റ്, ആഷിഖ് , ഷൈജി, ഇന്ദുജ, മധു പിള്ള, ജോയ് നടുക്കുടി, അല്‍ന, മാസ്റ്റര്‍ ഷെയ്ഖ് ഫാബില്‍, രമേഷ് ആനപ്പാറ, ഷിബു പത്തനംതിട്ട , രശ്മി. ആര്‍, ലൈല ചങ്ങനാശ്ശേരി, മൈജു ചേര്‍ത്തല, സണ്ണി അങ്കമാലി, ബിജോയ്‌സ് അങ്കമാലി, ഷെമീര്‍ബാബു , കിരണ്‍ ബാബു, ഷാജിക്ക ഷാജി, സാബു കൃഷ്ണ, അബു പട്ടാമ്പി, സാബു പന്തളം, മാസ്റ്റര്‍ മുഹമ്മദ് ജസിം, വില്യംസ്, സുബിന്‍ ബാബു, ആര്യാ ജയന്‍, സുജാത കോട്ടയം, മാസ്റ്റര്‍ ക്രിസ് ജോണ്‍ ഫിലിപ്പ്, അജയകുമാര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
സനീഫ് അലി, ഡോ: രജിത്കുമാര്‍ ജിന്റോ, നിഷാദ് കല്ലിംഗല്‍ എന്നിവര്‍ നായക കഥാപാത്രങ്ങളെയും രമ്യാ പണിക്കര്‍, ദിവ്യാ തോമസ്, ഷാര്‍ലറ്റ്, ഷാരോണ്‍ സഹിം എന്നിവര്‍ നായിക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു .
ഷാനുവായി സനീഫ്അലിയും തേക്കാ ട്ടില്‍ സഖറിയയായി ഡോ. രജിത്കുമാറും ജോണായി ജിന്റോയും കരിഷ്മ എന്ന കഥാപാത്രമായി രമ്യാ പണിക്കരും വാസന്തിയായി ദിവ്യാ തോമസും നേഹയായി ഷാര്‍ലറ്റും മൃദുല റോസ് മാമനായി ഷാരോണ്‍ സഹിമും എത്തുന്നു.

സീതു ആന്‍സന്‍, മുഹമ്മദ് സാജിദ് സലാം, ഷാന്‍സി സലാം, ബാലസൂര്യ, സാജന്‍ പള്ളുരുത്തി, കെ. ജെ. ഫിലിപ്പ്
ഗാനംരചന : ഹംസ കുന്നത്തേരി, ജെറിന്‍, സുഭാഷ് ചേര്‍ത്തല, ഫെമിന്‍ ഫ്രാന്‍സിസ്, സുദര്‍ശന്‍ പുത്തൂര്‍. സംഗീത സംവിധാനം : അജിത്ത് സുകുമാരന്‍, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ്. ഗായകര്‍ : നജിം അര്‍ഷാദ്, പ്രദീപ് പള്ളൂരുത്തി, വിധു പ്രതാപ് , സിദ്ധാര്‍ത്ഥ് ശങ്കര്‍, സുദര്‍ശന്‍ പുത്തൂര്‍, ശോഭ ശിവാനി, ദേവി നന്ദന മിഥുന്യാ ബിനീഷ്.
മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ നജിം അര്‍ഷാദ് ഈ സിനിമയില്‍ ശോഭ ശിവാനിയോടൊപ്പം 'ചന്ദനമഴ പൊഴിയും അനുരാഗ പൗര്‍ണമിയില്‍ .... 'എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്. സുഭാഷ് ചേര്‍ത്തല രചിച്ച ഈ ഗാനം അജിത് സുകുമാരന്‍ ആണ് സംഗീതം നല്‍കിയത് .

സോന, ഷാന്‍സി സലാം, ഷാരോണ്‍ സഹിം
ഛായാഗ്രഹണം : റോയിറ്റ അങ്കമാലി. എഡിറ്റിംഗ്, വി എഫ് എക്‌സ്: ഗ്രേസണ്‍ സെബാസ്റ്റ്യന്‍ ചെന്നൈ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സീതു ആന്‍സന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ഷാന്‍സി സലാം. അസോസിയേറ്റ് ഡയറക്ടര്‍മാര്‍: മധു ആര്‍. പിള്ള, മുഹമ്മദ് സാജിദ് സലാം. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : ആഷിഖ്, സുബിന്‍ ബാബു. കലാസംവിധാനം : സണ്ണി അങ്കമാലി. സംഘട്ടനം : അഷറഫ് ഗുരുക്കള്‍. മേക്കപ്പ്: അനീഷ് , വിനീഷ്. കോസ്റ്റുംസ് : അന്നാ ഏയ്ഞ്ചല്‍, ജിഷ ബാബു.
കോറിയോഗ്രാഫി: ബിനീഷ് കോഴിക്കോട്. പി ആര്‍ ഒ : റഹിം പനവൂര്‍. ലൊക്കേഷന്‍ മാനേജര്‍ : അലക്‌സ് പെത്തൂട്ടി, ജോണ്‍സണ്‍ ജോണി. പോസ്റ്റര്‍ ഡിസൈനര്‍ : ഗോള്‍ഡന്‍ ഫ്രെയിംസ് . പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ : സുമേഷ് ചേര്‍ത്തല, രമേ ഷ് ആനപ്പാറ, മുഹമ്മദ്.
സ്വപ്നസുന്ദരി ടീം തലയോലപ്പറമ്പ് , അബുദാബി, മസ്‌കറ്റ്, മൂന്നാര്‍, ബോഡിമെട്ട്, പൂപ്പാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.