CINEMA11/06/2022

'ഇര' സ്ത്രീലിംഗമല്ല

Rahim Panavoor
കെ. എസ്. നായര്‍, ഡോ. അനിത ഹരി
'ഇര' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പെണ്ണിന്റെ ചിത്രമാണ് ആദ്യം  മനസ്സിലെത്തുക.പക്ഷേ, എത്രയോ ആണുങ്ങള്‍ തനി 'ഇര 'കളായി തീരുന്നുണ്ട്?. മറ്റൊരു വ്യത്യസ്ത ചെറു ചിത്രവുമായി കര്‍ട്ടന്‍ റയ്‌സര്‍ എത്തുന്നു. 'ഇര ' സ്ത്രീലിംഗമല്ല എന്ന അരമണിക്കൂര്‍ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഹ്രസ്വ  സിനിമകളില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ സതീഷ് പി. കുറുപ്പ് ആണ് . വാര്‍ധക്യത്തിന്റെ ഏകാന്തതയ്ക്കും വീര്‍പ്പുമുട്ടലുകള്‍ക്കുമിടയില്‍,  ചില പീഡനകഥകളുടെ സത്യാവസ്ഥകളിലേക്കും വെളിച്ചം വീശുന്ന സമകാലിക പ്രസക്തിയുള്ള ഇതിവൃത്തം കര്‍ട്ടന്‍ റയ്‌സിറില്‍ അഭിനയ പരിശീലനം നേടിയ അഭിനേതാക്കളിലൂടെ അവതരിപ്പിച്ചിരിക്കയാണ്  സതീഷ്. ഈ ചിത്രത്തിന്റെ നിര്‍മാതാവു കൂടിയായ  കെ.എസ്. നായര്‍  ഉണ്ണിമേനോന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിജുരാജ് , ഗീതാ നായര്‍, കുമാരി അനാമിയ അഞ്ചല്‍, ഡോ .അനിതാ ഹരി, പ്രവീണ്‍, അനന്തകുമാര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍ .
ഛായാഗ്രഹണം: വിപിന്‍ ചന്ദ്രബോസ്. എഡിറ്റിംഗ്: നവിന്‍ ജോണ്‍സണ്‍. സംഗീതം: രാജേഷ് വി.ബി. സഹസംവിധാനം : മനു വാമദേവന്‍. സംവിധാന സഹായി: ബി. എ.സുരേഷ് ബാബു. പ്രൊഡക്ഷന്‍ മാനേജര്‍: ബാഗിയോ രാമചന്ദ്രന്‍.  സ്റ്റുഡിയോ: അമല ഡിജിറ്റല്‍. പി ആര്‍ ഒ :റഹിം പനവൂര്‍.
Views: 744
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024