CINEMA18/02/2023

നേർച്ചപ്പെട്ടിയിൽ നായിക കഥാപാത്രമായി കന്യാസ്ത്രീ

Rahim Panavoor
കന്യാസ്ത്രീ  നായിക കഥാപാത്രമാകുന്ന ആദ്യ  മലയാള സിനിമയാണ് നേർച്ചപ്പെട്ടി. അതുകൊണ്ട്  ഈ  സിനിമ  ചിത്രീകരണ സമയത്തുതന്നെ ഏറെ  ശ്രദ്ധേയമായി. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി  ചിത്രം സംവിധാനം ചെയ്യുന്നത് .സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി   പ്രൊഡക്ഷൻസും ചേർന്ന്  ചിത്രം നിർമിക്കുന്നു .ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നു. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറ നിഹാർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദേശീയതലത്തിലുള്ള പരസ്യചിതങ്ങളിലൂടെയും ഫാഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ  അതുൽ സുരേഷ് ആണ്  നായകൻ.
 
ഉദയകുമാർ , ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ , സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട് ,സിനോജ്മാക്സ് , ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ,ശ്രീവേഷ്കർ , ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര , ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖാ സജിത്, വീണ, പുണ്യതീർത്ഥ , അശ്വനി രാജീവൻ , അനഘ മുകുന്ദൻ , ജെയിൻ, പ്രഭുദ്ധ സനീഷ് ,ശ്രീ കലാ രതി ഇരിട്ടി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ .
   
തിരക്കഥ, സംഭാഷണം : സുനിൽ  പുല്ലോട് ഷാനി നിലാമറ്റം.ക്യാമറ : റഫീഖ് റഷീദ്. കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം.മേക്കപ്പ്: ജയൻ  ഏരുവേശി.എഡിറ്റർ :സിന്റോ ഡേവിഡ്. സംഗീതം :ജോജി തോമസ്. അസോസിയേറ്റ് ഡയറക്ടർ : മനോജ് നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ : ഉദയകുമാർ. അസിസ്റ്റന്റ് ഡയറക്ടർമാർ: രാലാജ്  രാജൻ, ആരാധ്യ രാഗേഷ്.സ്റ്റിൽസ് : വിദ്യൻ കനകത്തിടം.പി .ആർഒ : റഹിം പനവൂർ.പ്രൊഡക്ഷൻ മാനേജർ :വിനോദ് പാടിച്ചാൽ. യൂണിറ്റ് : ശ്യാമാസ് മീഡിയ.
കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
Views: 726
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024