കർട്ടൻ റെയ്സർ അവതരിപ്പിക്കുന്ന പുതിയ ചെറു സിനിമ 'സാത്താൻ അകത്തുണ്ട് ' വ്യത്യസ്തവും ശ്രദ്ധേയവുമാണ്. സതീഷ് പി.കുറുപ്പ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ബാഹ്യാന്തരീക്ഷത്തിന്റ ഭയാനകതയിലും ആകാംക്ഷയിലും തുടങ്ങുന്ന ചിത്രം മനുഷ്യന്റെ ഉള്ളിലുള്ള സാത്താനെ കൂടുതൽ പേടിക്കണമെന്ന് ഓർമപ്പെടുത്തുന്നു. സമൂഹത്തിൽ ഏകാന്തതയിലെത്തുന്ന പെൺകുഞ്ഞുങ്ങളുടെ ഭീകരാവസ്ഥ പത്തു മിനിറ്റ് കൊണ്ട് അർത്ഥവത്തായി അവതരിപ്പിക്കുന്നു. സാഹിത്യകാരന്റെ ഉള്ളിലെ മാനസിക സംഘർഷത്തിലൂടെയാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
സാഹിത്യകാരനായി സതീഷ് പി. കുറുപ്പ് സ്‌ക്രീനിൽ എത്തുന്നു. ബാലികയായി അനാമിക അഞ്ചൽ അഭിനയിച്ചിരിക്കുന്നു. ഗോപൻ ചെരുവിള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. കർട്ടൻ റെയ്സർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് വിപിൻ ചന്ദ്രബോസും സംഗീതം അഭി വേദയും ആണ്. ചിത്ര സംയോജനം അനന്തു പുളിയറക്കോണവും സഹസംവിധാനം മനു വാമദേവനും സംവിധാന സഹായം മനു ബാനർജിയും നിർവഹിച്ചു. ബേബി അനിർ വിന്യ ശബ്ദം നൽകി. പി ആർ ഒ: റഹിം പനവൂർ.