ന്യൂഡൽഹി:ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കെറ്റ് ടീമിന്റെ കോച്ചായി രവിശാസ്ത്രിയെ നിയമിച്ചു. ഈ പര്യടനത്തിനു വേണ്ടിമാത്രമാണ് നിയമനം.
കോച്ചായിരുന്ന ടങ്കൻ ഫ്ലെച്ചരിന്റെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കുള്ള പുതിയ കൊച്ചിനെ ഈ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കും. ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളും അടങ്ങുന്ന പരമ്പര അടുത്തമാസം 10 ന് ആരംഭിക്കും.
രാജ്യത്തിനുവേണ്ടി 80 ടെസ്റ്റിലും 150 ഏകദിനങ്ങളിലും പാഡണിഞ്ഞ ശാസ്ത്രി, ഇക്കഴിഞ്ഞ ആസ്ട്രേലിയൻ പര്യടനത്തിലും അവിടെനടന്ന ലോകകപ്പിലും ടീം ഡയറക്ടർ ആയി പ്രവര്ത്തിച്ചിരുന്നു. 2007 ൽ ബംഗാളാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ മാനേജെർ ആയിരുന്നു.