തിരുവനന്തപുരം:ദ്വിവത്സര സിവില്‍ സര്‍വീസ് കോഴ്സില്‍ പ്രവേശനത്തിന് സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി അപേക്ഷ ക്ഷണിച്ചു.
എല്ലാ ഞായറാഴ്ചകളിലും രണ്ടാമത് ശനിയാഴ്ചകളിലുമാണ് ക്ലാസ്. രണ്ടാം വര്‍ഷ സാധാരണ ഡിഗ്രി കോഴ്സിലും മൂന്നാം വര് പ്രൊഫഷണല്‍ ഡിഗ്രി കോഴ്സിലും പഠിക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷ ബാച്ചിലേയ്ക്കും, അക്കാദമിയില്‍ ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം വര്‍ഷ ബാച്ചിലേക്കും പ്രവേശനം നല്‍കും.
ജൂണ്‍ 14 ന് ക്ലാസുകള്‍ ആരംഭിക്കും. 13000 രൂപയും 14 ശതമാനം സര്‍വീസ് ടാക്സും 1000 രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് ഒരു വര്‍ഷത്തെ കോഴ്സ് ഫീസ്. ജൂണ്‍ എട്ട് മുതല്‍ പ്രവേശനം ആരംഭിക്കും.
വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003. ഫോണ്‍ : 0471 - 2313065, 2311654. വെബ്സൈറ്റ് :www.ccek.org