തിരുവനന്തപുരം:മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് , സിവില്‍ സര്‍വീസ്/പി.എസ്.സി/യു.പി.എസ്.സി/ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനത്തിന് ധനസഹായം നല്‍കുന്ന സംസ്ഥാന മുന്നാക്കവിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍ പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവായി.
മെഡിക്കല്‍/എഞ്ചിനീയറിംഗിന് 10,000 രൂപവീതം 840 പേര്‍ക്കും ബാങ്ക്, പി.എസ്.സി, യു.പി.എസ്.സിക്ക് 6,000 രൂപവീതം 700 പേര്‍ക്കും സിവില്‍ സര്‍വീസ് പ്രിലിമിനറിക്ക് 15,000 രൂപവീതം 40 പേര്‍ക്കും മെയിന്‍ പരീക്ഷയ്ക്ക് 25,000 രൂപ വീതം 20 പേര്‍ക്കും ഇന്റര്‍വ്യുവിന് പങ്കെടുക്കാന്‍ 30,000 രൂപവീതം 10 പേര്‍ക്കും ആണ് ധനസഹായം നല്‍കുന്നത്.
മുന്നാക്ക വിഭാഗത്തില്‍പ്പെട്ട 20 വയസിനു താഴെയുള്ളവരും, വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷത്തില്‍ താഴെയുള്ളതുമായ പ്ലസ്ടു/തത്തുല്ല്യ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് യോഗ്യത ഉണ്ടായിരിക്കും. പത്താംക്ലാസിലോ തത്തുല്യ പരീക്ഷയിലോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങളില്‍ എ /എ പ്ലസ് ഗ്രേഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവരുടെ എസ്.ബി.ടി./എസ്.ബി.ഐ. അക്കൗണ്ടിലൂടെ ധനസഹായം വിതരണം ചെയ്യും.