OF YOUTH [ Only for Youth ]28/03/2017

ശാസ്ത്രത്തെ കീഴടക്കിയ ഡോ. പ്രശാന്ത് ചന്ദ്രന്‍

പൂഴിക്കുന്ന് സുദേവന്‍
വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്റ്ററേറ്റ് പ്രശാന്ത് ചന്ദ്രൻ വൈസ് ചാൻസലർ പ്രൊഫ.തോമസ് റിച്ചാർഡ് വില്യം  ബൈൻസിൽ നിന്ന് സ്വീകരിക്കുന്നു.
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് നിരവധി പ്രതീക്ഷകള്‍ ഉണ്ടാകുക സ്വാഭാവികമാണല്ലേ.  പ്രത്യേകിച്ചും  കുഞ്ഞിന്റെ പൂര്‍ണ്ണ ആയുരാരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. എന്നാൽ  പ്രശാന്ത് എന്ന കുഞ്ഞ് ഭൂജാതനായ നാള്‍ മുതല്‍ അവന്റെ മാതാപിതാക്കള്‍ക്ക് സാധാരണയുണ്ടാകാറുളള പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ മങ്ങലേല്‍ക്കുകയും അവന്റെ ആരോഗ്യകാര്യത്തില്‍ പ്രതീക്ഷയറ്റ ദിനങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവത്.

ഇന്ന് പ്രശാന്ത് അവന്റെ മാതാപിതാക്കളെ മാത്രമല്ല ശാസ്ത്രലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.  നിരവധി ശാരീരികെ വൈകല്യങ്ങളോടെ ജനിച്ച ഈ കുട്ടിയെ വൈദ്യശാസ്ത്രം പരിശോധിച്ചപ്പോള്‍ കേള്‍വിക്കുറവും, കാഴ്ചകുറവും, സംസാരവൈകല്യവും മാത്രമല്ല, ഹൃദയവാല്‍വിന്റെ തകരാറും കണ്ടെത്തിയപ്പോള്‍ സ്വന്തം മാതാപിതാക്കളാണ് ഞെട്ടിയത്.  പൂര്‍ണ്ണമായ ചികില്‍സയിലൂടെ പരിഹാരം കാണാന്‍ കഴിയാത്ത വൈദ്യശാസ്ത്രം പ്രശാന്തിനെ ഭിശേഷിക്കാരന്റെ ലിസ്റ്റിലുമാണ് ഉള്‍പ്പെടുത്തിയത്.  എങ്കിലും പതറാതെ പ്രശാന്തിന്റെ ജീവിതത്തോടൊപ്പം സഞ്ചരിച്ചുകൊണ്ട് അയാളുടെ അത്ഭുതപ്രവര്‍ത്തികളിലും അപാരമായ ഓര്‍മ്മശക്തിയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കിലും അവന്റെ ഓരോ ഉയര്‍ച്ചയേയും പ്രോല്‍സാഹിപ്പിച്ചുകൊണ്ട് മാതാപിതാക്കള്‍ അവനോടൊപ്പം സഞ്ചരിക്കുകയാണ്.  കൂടാതെ മൂത്ത സഹോദരി പ്രിയങ്കയും.

തിരുവനന്തപുരം നഗരത്തില്‍ പ്രകൃതി രമണീയമായ കിളളിയാറിനും കരമനയാറിനും മധ്യത്തായി കരമന തളിയല്‍ പ്രാശാന്തത്തില്‍ (പ്രാശാന്തിന്റെ ജനനശേഷം വീടിന് നല്‍കിയ പേരാണ്) ചന്ദ്രന്‍-സുഹിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായി 1997 സെപ്റ്റംബര്‍ 25-ാം തിയതി പ്രശാന്ത് ഭൂജാതനായി.  മാതാവിന്റെ ഉദരത്തിനുളളില്‍ വച്ച്  തന്നെ  വൈകല്യങ്ങളോട്  വളര്‍ന്ന കുഞ്ഞ് പ്രസവശേഷം ബാല്യവും കൗമാരവും പിന്നിടുമ്പോള്‍ തന്റെ വൈകല്യങ്ങളോട് നിരവധി ആയിരുിന്നിട്ടും അത്ഭുതങ്ങളും പ്രവചനങ്ങളും കൊണ്ട് ശാസ്ത്രലോകത്തെ പോലും കീഴടക്കുകയാണ്.  ഇക്കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ അവാര്‍ഡും 2017 മാര്‍ച്ചില്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റും നേടുവാന്‍ പ്രശാന്തിന് അവസരം ലഭിച്ചു.

ഒരു ലക്ഷം വര്‍ഷം മുന്‍പുളള തിയതികളെകുറിച്ച് ചോദിച്ചാല്‍ നിമിഷംകൊണ്ട് അത് ഏത് ദിവസമെന്ന്  ഉത്തരം പറയും പ്രശാന്ത്, അന്തരീക്ഷത്തിലെ ഏത് പ്രദേശത്തെയും താപനിലയുടെ അളവും കൃത്യമായി പ്രവചിക്കുവാനുളള കഴിവും പ്രകടിപ്പിച്ചുകഴിഞ്ഞു.
   
മറ്റൊന്ന് , പ്രശാന്തിന്റെ സംഗീതാവാസനയാണ്.  തന്റെ കീബോര്‍ഡ് വായനയിലൂടെ മലയാളം, ഹിന്ദി, തമിഴ് സിനിമാ ഗാനങ്ങളാണ് സംസാര വൈകല്യം നേരിടുന്ന  ഈ യുവാവ് ആസ്വാദകരിലെത്തിക്കുന്നത്.  ഇത് ശാസ്ത്രീയപരമായി വായിക്കുവാന്‍ മാതാപിതാക്കള്‍ ഒരു ഗുരുവിനേയും നിയമിച്ചുകൊടുത്തിരിക്കുകയാണ്.
  
പ്രശാന്ത് ചന്ദ്രന്‍
ഒരു ഇടത്തരം ബിസിനസ്സ്‌കാരനും പ്ലംബറുമായ ചന്ദ്രനും, വീട്ടമ്മയായ സുഹിതയും, ബി.ടെക് വിദ്യാര്‍ത്ഥിനിയായ സഹോദരി പ്രിയങ്കയും പ്രശാന്തിന്റെ ദൈനംദിനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതോടൊപ്പം, രാജ്യത്തിന്റെ വിവിധ കോണുകളില്‍ വച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരും, നിരവധി സംഘടനകളും പ്രശാന്തിന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ നല്‍കുമ്പോഴും ആദരിക്കല്‍ ചടങ്ങുകള്‍ നടക്കുമ്പോഴും ഇവര്‍ കൂടെയുണ്ടാകും.  ആരോഗ്യകാര്യത്തില്‍ ഏവരും ആശങ്കയിലാണെങ്കിലും  ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ഈ 19 കാരന്‍ വാരിക്കൂട്ടി  കഴിഞ്ഞു.
   
തിരുവനന്തപുരം ശ്രീചിത്രാമെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി ന്യൂറോളജി വിഭാഗത്തില്‍ നിന്നുമുളള ചികിത്സ  തുടരുകയാണ് പ്രശാന്ത്. ഡോ.പ്രശാന്ത് ചന്ദ്രന്‍ എന്ന്  കൗമാരക്കാരന്റെ ഭാവി ജീവിതം പ്രവചിക്കാന്‍ കഴിയാത്ത ശാസ്ത്രലോകത്ത് ആര്‍ക്കും സങ്കല്‍പിക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ കാട്ടി ലോകത്തെ ആസ്വദിപ്പിച്ചുണ്ട്  പ്രശാന്ത് തന്റെ ജൈത്രയാത്ര തുടരരട്ടെ.



Views: 2027
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024