തിരുവനന്തപുരം:എം.എസ്.സി നഴ്സിങ് കോഴ്സിന് സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലും സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ നഴ്സിങ് കോളേജുകളിലും ഏതാനും സര്‍ക്കാര്‍ മെരിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്. ആലപ്പുഴ നഴ്സിങ് കോളേജിലും കോട്ടയം നഴ്സിങ് കോളേജിലും ഒ.ബി.സി വിഭാഗത്തിലും ജനറല്‍ മെരിറ്റിലും സീറ്റുകള്‍ ഒഴിവുണ്ട്. തൃശ്ശൂര്‍ നഴ്സിങ് കോളേജില്‍ എസ്.സി/ എസ്.ടി സംവരണ സീറ്റില്‍ ചൈല്‍ഡ് വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അയതിലേക്കുളള തത്സമയ പ്രവേശനം ഒക്ടോബര്‍ 14 ന് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ രാവിലെ 10 മണി മുതല്‍ നടത്തും.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാവര്ക്കും ഹാജരാകാം. വിവിധ കാരണങ്ങളാല്‍ മുന്‍ കൗണ്‍സലിങ്ങില്‍ ഹാജരായി സീറ്റ് ലഭിക്കാത്തവര്‍ക്കും, ഹയര്‍ ഓപ്ഷന് കൊടുത്തിട്ടുളളവര്ക്കും ഇതില്‍ പങ്കെടുക്കാം. അന്നേ ദിവസം പ്രവേശന കാര്‍ഡും മറ്റ് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, നൂറും അതിലധികവും കിടക്കയുളള ആശുപത്രിയില്‍ ഒരു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
കേരളത്തിന് പുറത്തുളള സര്‍വ്വകലാശാലകളില്‍ നിന്നും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ കേരളത്തിലെ സര്‍വ്വകലാശാലയില്‍ നിന്നും നേടിയിട്ടുളള യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സംവരണ വിഭാഗത്തില്‍പ്പെട്ട അപേക്ഷാര്‍ത്ഥികള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഹാജരാക്കണം. പ്രവേശനം ലഭിക്കുകയാണെങ്കില്‍ അന്നേ ദിവസം തന്നെ ഫീസ് അടക്കണം. വെബ്സൈറ്റ്:www.dme.kerala.gov.in.