OF YOUTH [ Only for Youth ]22/12/2023

സ്റ്റീഫന്‍ ദേവസ്സിയെ നേരില്‍ കണ്ടു; ജ്യോതിഷ് ഹാപ്പിയായി

Rahim Panavoor
സ്റ്റീഫന്‍ ദേവസ്സിയ്‌ക്കൊപ്പം ജ്യോതിഷും കുടുംബാംഗങ്ങളും സുഹൃത്തുക്കളും
തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ പതിനാറു വയസ്സുകാരന്‍ ജ്യോതിഷിന്റെ കണ്ണുകളില്‍ സന്തോഷത്തിളക്കം. സ്റ്റീഫന്‍ ദേവസ്സി  എന്ന യുവപ്രതിഭയായ കീബോര്‍ഡിസ്റ്റിനെ നേരില്‍ കാണാനും പെര്‍ഫോം ചെയ്യാനും   ആഗ്രഹിച്ചിരുന്നത് സഫലമായതിന്റെ സന്തോഷമാണ് ജ്യോതിഷിന്. തിരുവനന്തപുരം കോവളം നിവാസികളായ ജ്യോതിബാസു - ഷീബ ദമ്പതികളുടെ മകനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജ്യോതിഷ്.ജന്മന ഭിന്നശേഷിക്കാരനാണ്. കുട്ടിക്കാലം മുതല്‍ സംഗീതത്തോട്  താല്പര്യമുള്ള ജ്യോതിഷ് ടിവിയിലും മറ്റും കീബോര്‍ഡ് വായിക്കുന്നത് ശ്രദ്ധിക്കുകയും പഠിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വ്‌ലോഗാറായ കിരണ്‍ ടിറ്റോ, ഖത്തറിലുള്ള ജോര്‍ജെന്‍ ജോസഫ്, ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌നേഹ സാന്ദ്രം ചാരിറ്റബിള്‍  ട്രസ്റ്റിന്റെ  സെക്രട്ടറി ഷീജ സാന്ദ്ര എന്നിവരുടെ സഹായത്തോടുകൂടി  തിരുവനന്തപുരത്തു വച്ച് സ്റ്റീഫന്‍ ദേവസ്സിയെ കണ്ടു.' സാറിനെ  നേരില്‍ കണ്ടപ്പോള്‍ സന്തോഷംകൊണ്ട് ഹൃദയം ഇടിക്കുന്നതുപോലെ തോന്നി.ജീവിതത്തിലെ വലിയ ആഗ്രഹമാണ് സാധിച്ചത്.കീബോര്‍ഡ് പഠിക്കുന്നതിന് ആവശ്യമായ ചെലവ് സാര്‍ വഹിച്ചോളാമെന്നും പറഞ്ഞു 'ജ്യോതിഷിന്റെ വാക്കുകളില്‍  സന്തോഷവും അഭിമാനവും.

ഒരു മണിക്കൂറോളം  ജ്യോതിഷിനോടൊപ്പം സ്റ്റീഫന്‍  ചെലവഴിച്ചു. കീബോര്‍ഡ് പ്ലേ ചെയ്ത് അതേക്കുറിച്ച്  പറഞ്ഞുകൊടുത്തു.ജ്യോതിഷ് നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ സൂപ്പര്‍, ഗുഡ് ബോയ് എന്നിങ്ങനെ സ്റ്റീഫന്‍ അഭിപ്രായം പറഞ്ഞു. ജ്യോതിഷിന് എല്ലാ പിന്തുണയും നല്‍കുന്ന സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിനെ സ്റ്റീഫന്‍ അഭിനന്ദിച്ചു. 'സ്‌നേഹ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്  അംഗമായ ജ്യോതിഷ്  ട്രസ്റ്റിന്റ  പ്രോഗ്രാമുകളിലും  കീബോര്‍ഡ് വായിക്കും. സ്റ്റീഫന്‍ ദേവസ്സിയെ നേരില്‍ കാണണമെന്ന് അവന്‍ പറയുമായിരുന്നു. അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍  കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് ' ഷീജാ സാന്ദ്ര പറഞ്ഞു

Views: 381
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024