OF YOUTH [ Only for Youth ]17/06/2015

ഒഴിവുകള്‍ പി.എസ്.സി.ക്ക് മാസം തോറും റിപ്പോര്‍ട്ട് ചെയ്യണം

ayyo news service

തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ തസ്തികകളില്‍ നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ ഒഴിവുകള്‍ സംബന്ധിച്ച് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള റിപ്പോര്‍ട്ട് ഓരോ മാസവും പി.എസ്.സി.യ്ക്കും പകര്‍പ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനും സമര്‍പ്പിക്കാന്‍ നിയമനാധികാരികള്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി ഉത്തരവിറക്കി .

വിവിധ തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത് .

തസ്തികയുടെ പേര്, തനതു മാസം ഉണ്ടായ ഒഴിവുകള്‍, പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത തീയതി, റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ അതിനുള്ള കാരണം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദിഷ്ട മാതൃകയിലാണ് നിയമനാധികാരികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്‌

Views: 1770
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024