OF YOUTH [ Only for Youth ]23/07/2015

മെഗ ആഗസ്റ്റില്‍

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള മിഷന്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ ആക്ടിവിറ്റീസ് (മെഗ ) ആഗസ്റ്റ് അവസാന വാരത്തിനുമുമ്പ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് തൊഴില്‍, വ്യവസായ സാധ്യതകളും അവസരങ്ങളും മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ തൊഴില്‍ നല്‍കാന്‍ ശേഷിയുള്ള കമ്പനികളുമായും ആശയവിനിമയമുണ്ടാവണം. ശാസ്ത്ര സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ തൊഴിലുകള്‍ക്ക് കേരളത്തില്‍ നിന്ന് മതിയായ തോതില്‍ ഉദ്യോഗാര്‍ത്ഥികളെ കിട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്ത് പുതിയ കോഴ്‌സുകളും പാഠ്യപദ്ധതിയും തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മിഷന്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ ആക്ടിവിറ്റീസ് ആരംഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഈ മാസം 31 നു മുമ്പ് തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ വിവിധ വകുപ്പു മേധാവികള്‍ ഉറപ്പുനല്‍കി. ഓണത്തിനു മൂന്ന് മെഗ ആരംഭിക്കാനാവും വിധത്തില്‍ നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.കെ.എം.ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Views: 1784
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024