OF YOUTH [ Only for Youth ]07/05/2017

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം എട്ട് മുതല്‍

ayyo news service
തിരുവനന്തപുരം: ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 
 


Views: 1875
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024