ഒരു ജീവിത സ്വപ്നമായ സിനിമ ആരും കാണാതെ പെട്ടയിലിരിക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. മാത്രവുമല്ല ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ മുടക്ക് പണം ഒരു ചെലവുമില്ലാതെ തിരിച്ചു കിട്ടുകയും ചെയ്യും. അതും രണ്ടും സാദ്ധ്യമാക്കുന്നതാണ് മലയാള സിനിമയെ സ്‌നേഹിക്കുന്ന ഒരുകൂട്ടം യുവാക്കാള്‍ രൂപം നല്കിയ കേരളത്തിലെ ആദ്യത്തെ ഓവര്‍സീസ് ഓണ്‍ലൈന്‍ ഡിസ്ട്രിബ്യുഷന്‍ ഫ്‌ലാറ്റ്‌ഫോമായ റീല്‍മോങ്ക് ഡോട്ട് കോം.
ആരുമാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച റീല്‍മോങ്ക് ഇതിനോടകം 63 മലയാളം ചിത്രങ്ങള്‍ ലോക വ്യാപകമായി റിലീസ് ചെയ്തു കഴിഞ്ഞു. അവയില്‍ ജയരാജിന്റെ ദേശീയ അവാര്ഡ് ചിത്രം ഒറ്റാല്‍ തീയറ്റര്‍ റിലീസിന്റെ അന്നുതന്നെ റീല്‍മോങ്കിലും റിലീസ് ചെയ്തു. സംവിധായകരായ ജയകൃഷ്ണൻ, അനിൽ സൈൻ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച "ആന മയിൽ ഒട്ടകം" ഈ അടുത്താണ് റീൽമങ്കിലൂടെ ഒണ്‍ലൈൻ റിലീസ് ചെയ്യ്തത്.
ലാല്‍ ജോസിന്റെ നീന,ആസിഫ് അലി നായകനായ കോഹിന്നൂര്‍,രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്,സജിന്‍ ബാബുവിന്റെ അസ്തമയം വരെ,കെ ആര്‍ മനോജിന്റെ കന്യകടാക്കീസ് തുടങ്ങിയ ഏറ്റവും പുതിയ പത്തില്‍പ്പരം ചിത്രങ്ങളുടെ വിതരണവും വിദേശ മലയാളികള്‍ക്ക് വേണ്ടി റീല്‍മോങ്ക് ഏറ്റെടുത്തു റിലീസ് ചെയ്തുകഴിഞ്ഞു. കേരളത്തിലും ഇന്ത്യയിലും വിതരണലക്ഷ്യമില്ലാത്ത റീല്‍മോങ്ക് 186 വിദേശ രാജ്യങ്ങളിലെ മലയാളികളെ ലക്ഷ്യമിട്ടാണ് ഈ സംരഭത്തിനു തുടക്കം കുറിച്ചത്.
ഒരു മലയാള സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ ഒരു വിദേശ മലയാളി കുടുംബത്തിനു വെറും 180 രൂപയ്ക്കു സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് വീട്ടിലിരുന്നു സിനിമ കാണാം ഒപ്പം രൂപയില്‍ 70 ശതമാനം നിര്മാതാവിന്റെ വിഹിതമായി അക്കൌണ്ടിലേക്ക് മാറും എന്നതാണ് റീല്‍മോങ്ക് വിതരണത്തിന്റെ ഗുണം. ഒരിക്കല്‍ ഡൌണ്‍ ലോഡ് ചെയ്യുന്ന സിനിമ പിന്നീട് എപ്പോവേണമെങ്കിലും കാണുവാന്‍ കഴിയും, പക്ഷേ മറ്റൊരാള്‍ക്ക് ഇതിന്‍റെ കോപ്പി എടുത്ത് വയ്ക്കാന്‍ കഴിയില്ല എന്നതും യുവാക്കളുടെ നവമാധ്യമ വിതരണ സംവിധാനം ഉറപ്പുതരുന്നു.
22 വയസ്സുള്ള ബ്ലൈസ് എം. ക്രൌവ്ളി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടക്കമിട്ട റീല്‍മോങ്കില്‍ കൊച്ചിയുടെ ചുറ്റുവട്ടത്തുള്ള 10 ചെറുപ്പക്കാര്‍ പങ്കാളികളാണ്. ഫേസ് ബുക്കിലെ സുഹൃത്തുക്കളാണ് ഇവരെല്ലാം. സിനിമയോട് ഇവര്ക്കുള്ള അടങ്ങാത്ത പ്രണയം ഇത്തരത്തിലുള്ള ഒരാശയത്തിനുവേണ്ടി ഇവരെ ഒന്നിപ്പിക്കുകയായിരുന്നു. പലരും വിദ്യാഭ്യാസവും,ജോലിയും ഉപേക്ഷിച്ചാണ് ഒത്തുകൂടിയത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ വിവേക് പോള്‍, ആഷിക്ക് തോമാസ്, കൃഷ്ണ
ചന്ദ്രന്‍, ഷിജിന്‍ ബോസ്, ജിബിനു ജേക്കബ്, ബജ്പന്‍ ഘോഷ്, എന്നിവരാണ് ബ്ലൈസിനൊപ്പം
റീല്‍മോങ്കിനെ മുന്നോട്ടു നയിക്കുന്ന സൗഹൃദ കൂട്ടം.
22-26 പ്രായക്കാരായ ഇവർ യുവാക്കാളുടെ മനസ്സറിഞ്ഞ് 2016 മുതൽ ഷോര്ട്ട് ഫിളിമുകളുടെയും വിതരണം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. ലാഭത്തെക്കാളുപരി യുവാകളുടെ സിനിമകൾക്ക് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുക ഒപ്പം അവരെ കൂടുതലായി സിനിമയിലേക്ക് അടിപ്പിക്കുക എന്നതാണ് രീൽമോങ്കിലൂടെ യുവക്കൂട്ടം ലക്‌ഷ്യം വയ്ക്കുന്നത്.
സംവിധായകൻ കമൽ ഐ എഫ് എഫ് കെ ടഗോർ വേദിയിലെ റീൽമോങ്കിന്റെ സ്റ്റാൾ സന്ദര്ശിക്കുന്നു സമീപം വിവേക് ,ജിബ്നു.
ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ യുവാകാളുടെ സാന്നിദ്ധ്യമുണ്ട്. ടെലിഗേറ്റ് ആയിട്ടല്ല. വലിയ താരങ്ങൾ മണ്ണിലിറങ്ങിയ ടാഗോര് തീയറ്റർ പരിസരത്ത് ഒരു സ്റ്റാളൊരുക്കി അവര്ക്ക് വിതരണത്തിന്റെ നവമാധ്യമ പാഠങ്ങൾ പകര്ന്നു നല്കുന്ന സാന്നിദ്ധ്യമായാണ് അവരുള്ളത്.