ക്രിസ്തുമസ്, പുതുവത്സര ആഘോഷം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സരാഘോഷം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റും നടിയുമായ സിന്ധു വർമ്മ അധ്യക്ഷയായിരുന്നു. ട്രസ്റ്റിന്റെ വിവിധ പദ്ധതികളുടെയും ഔദ്യോഗിക വാഹനത്തിന്റെ ഫ്ലാഗോഫും മന്ത്രി അഡ്വ. ആൻ്റണി രാജു നിർവഹിച്ചു. ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള കർമരത്ന പുരസ്കാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണന് മന്ത്രി സമ്മാനിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര, പിആർഎസ് മുരുകൻ, റാണി മോഹൻദാസ്, ഡോ. മറിയ ഉമ്മൻ, ശിവാകൈലാസ്, ഡോ.സജു, ഡോ. ഷാഹുൽ ഹമീദ്, മുഹമ്മദ് ആസിഫ്, ജെയിംസ്, വസന്തകുമാരി, ധനീഷ് ചന്ദ്രൻ, സുൽഫി ഹമീദ്, അപ്സര തുടങ്ങിയവർ സംസാരിച്ചു.