P VIEW [ Public View ]19/11/2016

ഷംനയ്ക്ക് കാരുണ്യ സ്പര്‍ശവുമായി ഷംനാദ്

ayyo news service
ഷംനയ്ക്ക് തയ്യല്‍ മെഷീന്‍ റഹിം പനവൂര്‍ കൈമാറുന്നു. ജെ.ഷംനാദ് സമീപം
നെടുമങ്ങാട്: സാമൂഹ്യ പ്രവര്‍ത്തകനും കലാകാരനുമായ യുവാവിന്റെ കാരുണ്യ സ്പര്‍ശം ഒരു പെകുട്ടിയുടെ കുടുംബത്തിന്റെ തൊഴില്‍ സ്വപ്നത്തിന് സഫലതയുടെ വെളിച്ചമേകുന്നു. നെടുമങ്ങാട് വാളിക്കോട് സ്വദേശി ജെ.ഷംനാദ് ആണ് നന്മയുടെ ചെറുവെട്ടം ഒരു കുടുംബത്തിന് സമ്മാനിച്ചത്. കരകുളം ചെക്കകോണം വട്ടിവിള ലക്ഷംവീട് കോളനിയില്‍ സീനത്തിന്റെ മകള്‍ ഷംനയ്ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി നല്‍കിയാണ് ഈ യുവാവ് തന്റെ നന്മ പ്രകടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയ മൂ് സെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് ഈ നിര്‍ധനകുടുംബം താമസിക്കുന്നത്. ഷംനയുടെ സഹോദരന്‍ ഷംനാദ് നെടുമങ്ങാട്ടെ  തുണിക്കടയില്‍ സേയില്‍സ്മാനായി ജോലിചെയ്യുന്നു. ഷംനയുടെ മാതാവ് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിന്റെ പരിസരത്ത് വീണ്  പരിക്കേറ്റിരുന്നു. വലതു കൈയ്ക്ക് ക്ഷതമേറ്റു. ഇടതു കയ്യില്‍ കമ്പി ഇടുകയും ചെയ്തു. കൈകള്‍ക്ക് പരിക്കേറ്റെങ്കിലും വീട്ടു പണിക്ക്‌പോയാണ് സീനത്ത് കുടുംബം പോറ്റുന്നുത്. പണമില്ലാത്തതു കാരണമാണ് സീനത്തിന്റെ കൈക്കുള്ളിലുള്ള കമ്പി പുറത്തെടുക്കാന്‍ കഴിയാത്തത് . അഞ്ച് വര്‍ഷമായി കൈക്കുളില്‍ കമ്പിയുമായാണ് സീനത്ത് ജീവിക്കുന്നുത്.

പത്താം ക്ലാസ് വിജയിച്ച ഷംനയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട്  കാരണം തുടര്‍പഠനം നടത്താന്‍ കഴിഞ്ഞില്ല.  ഒരു വരുമാന മാര്‍ഗ്ഗം എന്ന നിലയില്‍ വാളിക്കോട് റോയല്‍ സ്റ്റിച്ചിംഗ് സെന്ററില്‍ ഷംന തയ്യല്‍ പഠനത്തിന് പോയി. ഷംനയുടെ കുടംബ പശ്ചാത്തലം മനസ്സിലാക്കിയ ഷംനാദ് തയ്യല്‍ മെഷീന്‍ വാങ്ങികൊടുക്കാന്‍ തീരുമാനിക്കുകയായിരുുന്നു. ഷംനാദിന്റെ സുഹൃത്തുക്കളും കാട്ടാക്കട സ്വദേശിനികളുമായ രാജലക്ഷ്മി, സൗമ്യ എന്നിവരുടെയും സാമ്പത്തിക സഹായത്തോടുകൂടിയാണ് ഷംനാദ് തയ്യല്‍ മെഷീന്‍ വാങ്ങിയത്.

തയ്യല്‍ പരീശീലനത്തോടൊപ്പം ഐടി പഠനവും നടത്തണമൊണ്  ഷംനയുടെ ആഗ്രഹം. തയ്യല്‍ മെഷീന്‍ ഷംനാദ് ഷംനയുടെ വീട്ടിലെത്തിക്കുകയായിരുന്നു. സിനിമാ പിആര്‍ഒ റഹിം പനവൂര്‍ തയ്യല്‍ മെഷീന്‍ ഷംനയ്ക്ക് കൈമാറി. തയ്യല്‍ വിദഗ്ധന്‍ മീരാ സാഹിബും ചടങ്ങില്‍ സംബന്ധിച്ചു.സ്വന്തമായൊരു തയ്യല്‍ മെഷീന്‍ കിട്ടുമെന്ന്  വിചാരിച്ചിരുില്ലെുന്നും ഷംനാദ് ഇക്കയുടെ നല്ല മനസ്സ് കാരണമാണ് അത് സാധ്യമായതെന്നും ഷംന സന്തോഷത്തോടെ പറഞ്ഞു. ഐടി പഠനത്തിനു വേണ്ട എല്ലാ സഹായവും ഷംനയ്ക്ക് നല്‍കുമെന്ന് ഷംനാദ്  പറഞ്ഞു.

Views: 1861
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024